കേരളം

kerala

ETV Bharat / sports

ഇന്ത്യയ്‌ക്കും കിവീസിനും ചങ്കിടിപ്പ്; മഴ ആരെ തുണയ്‌ക്കും, കാലാവസ്ഥ പ്രവചനം അറിയാം

ബെംഗളൂരു ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ കാലാവസ്ഥ ഏറെ നിര്‍ണായകം.

By ETV Bharat Kerala Team

Published : 7 hours ago

BENGALURU WEATHER TODAY  INDIA VS NEW ZEALAND  ഇന്ത്യ ന്യൂസിലന്‍ഡ്  ബെംഗളൂരു കാലാവസ്ഥ
ബെംഗളൂരു സ്റ്റേഡിയം (IANS)

ബെംഗളൂരു: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് അവസാന ദിനത്തിലേക്ക് എത്തിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സിന് ശേഷം ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സിന്‍റെ ലക്ഷ്യത്തിലേക്കാണ് ന്യൂസിലന്‍ഡിന് ബാറ്റുവീശേണ്ടത്. 10 വിക്കറ്റ് കയ്യിലിരിക്കെ സന്ദര്‍ശകര്‍ക്ക് മത്സരത്തില്‍ മേല്‍ക്കൈയുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അവസാന ദിനത്തില്‍ സ്പിന്നിനെ പിന്തുണയ്‌ക്കുമെന്ന് കരുതപ്പെടുന്ന പിച്ചില്‍ ഇന്ത്യയും നേരിയ വിജയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ മത്സരം നടക്കണമെങ്കില്‍ ബെംഗളൂരുവിലെ കാലാവസ്ഥ നിര്‍ണായകമാണ്. അക്യുവെതര്‍ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ച ബെംഗളൂരുവില്‍ മഴപെയ്യാനുള്ള സാധ്യത 80 ശതമാനമാണ്.

ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ, ദിവസം മുഴുവൻ ആകാശം മേഘാവൃതമായിരിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മഴയെത്തുടര്‍ന്ന് മത്സരം നടന്നില്ലെങ്കില്‍ കിവീസിന് ഇത് കനത്ത തിരിച്ചടിയാവും. കാരണം മത്സരം സമനിലയില്‍ അവസാനിക്കും. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന് പുറത്തായ ഇന്ത്യയെ സംബന്ധിച്ച് സമനില അത്രമോശമാവുകയുമില്ല.

ALSO READ:സബാഷ് സര്‍ഫറാസ്; ടെസ്റ്റില്‍ കന്നി സെഞ്ചുറി, അപൂര്‍വ പട്ടികയിലും ഇടം

അതേസമയം ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ 46 റണ്‍സില്‍ എറിഞ്ഞിട്ട കിവീസ് 402 റണ്‍സ് അടിച്ചിരുന്നു. ഇതോടെ 356 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യയ്‌ക്ക് വഴങ്ങേണ്ടി വന്നത്. രണ്ടാം ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ സെഞ്ചുറി നേടുകയും (150), രോഹിത് ശര്‍മ (52), വിരാട് കോലി (70), റിഷഭ്‌ പന്ത് (99) എന്നിവര്‍ അര്‍ധ സെഞ്ചുറി കണ്ടെത്തുകയും ചെയ്‌തതോടെ 462 റണ്‍സിലേക്ക് എത്താന്‍ ഇന്ത്യയ്‌ക്കായി.

ABOUT THE AUTHOR

...view details