പൂനെ:ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 മത്സരം ഇന്ന് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കും. കൊൽക്കത്തയിലും ചെന്നൈയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. എന്നാൽ, രാജ്‌കോട്ടിൽ നടന്ന അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ 26 റൺസിന് പരാജയപ്പെടുത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൂനെയിൽ നടക്കുന്ന മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. മത്സരം ജയിച്ച് പരമ്പരയിൽ 3-1ന് ലീഡ് നേടാനാണ് ഇന്ത്യൻ ടീമിന്‍റെ ശ്രമം. അതേസമയം മത്സരം ജയിച്ച് പരമ്പര 2-2ന് സമനിലയിലാക്കുന്നതിലായിരിക്കും ഇംഗ്ലണ്ടിന്‍റെ കണ്ണുകൾ.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കായി ബാറ്റര്‍മാര്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. പരമ്പരയിൽ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും റൺസൊന്നും നേടിയില്ലായിരുന്നു. അർഷ്ദീപ് സിങ്ങിനെ ഒഴിവാക്കി മുഹമ്മദ് ഷമിയെ ഉൾപ്പെടുത്താനുള്ള തീരുമാനം ടീമിന് അനുകൂലമായി പ്രവർത്തിച്ചില്ല. പരിക്കുമൂലം നീണ്ട ഇടവേളയ്ക്ക് ശേഷം, അന്താരാഷ്ട്ര തിരിച്ചുവരവ് നടത്തിയ മത്സരത്തിൽ ഷമി നിരാശരാക്കി, ഒരു വിക്കറ്റ് പോലും വീഴ്ത്താൻ താരത്തിന് കഴിഞ്ഞില്ല.