ന്യൂഡൽഹി: അമേരിക്കയിലെ നാഷണൽ ക്രിക്കറ്റ് ലീഗ് എൻസിഎല്ലിന് ഐസിസി വിലക്കേർപ്പെടുത്തി. താരങ്ങളുടെ കോമ്പിനേഷനുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാത്തതിനാലാണ് അനുമതി നിഷേധിച്ചത്. ലീഗ് നടത്തുന്നതില്‍ ഐസിസി ചില മാനദണ്ഡങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു.
നിയമമനുസരിച്ച് 7 സ്വദേശികൾക്കും 4 വിദേശ താരങ്ങൾക്കും ഒരു ടീമിൽ കളിക്കാം. എന്നാല്‍ 6-7 വിദേശ താരങ്ങൾ ഒരേ ടീമിനായി പലതവണ മൈതാനത്ത് കളിച്ചുവെന്നാണ് കണ്ടെത്തല്‍. ഈ വ്യവസ്ഥ ലീഗ് ലംഘിച്ചുവെന്നാണ് ഐസിസി കണ്ടെത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആഗോള ടി20, ടി10 ലീഗുകൾക്ക് അംഗീകാരം നൽകുന്നതിന് ഐസിസി കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഐസിസിയുടെ ഡെസ്‌കിൽ ടി20/ടി10 ലീഗിന് അംഗീകാരം നൽകാനുള്ള പരമാവധി അപേക്ഷകൾ വന്നത് അമേരിക്കയിൽ നിന്നാണ്.
പ്ലേയിങ് ഇലവന്‍റെ നിയമങ്ങൾ പാലിക്കാത്തതിന് പിന്നാലെ ലീഗിലെ മോശം പിച്ചുകളുടെ ഉപയോഗവും ഐസിസി എൻസിഎല്ലിന് അയച്ച കത്തില്‍ പരാമര്‍ശിച്ചു. വഹാബ് റിയാസ്, ടൈമൽ മിൽസ് തുടങ്ങിയ ഫാസ്റ്റ് ബൗളർമാർ, ബാറ്റര്‍മാര്‍ക്ക് ശാരീരിക പരിക്കുകൾ ഉണ്ടാകാതിരിക്കാൻ സ്പിൻ ബൗൾ ചെയ്യേണ്ടി വരുന്ന തരത്തിൽ വളരെ മോശം നിലവാരമുള്ള ഡ്രോപ്പ്-ഇൻ പിച്ചുകളാണ് ലീഗിൽ ഉപയോഗിച്ചത്.
വസീം അക്രം, വിവിയൻ റിച്ചാർഡ്സ് തുടങ്ങിയ താരങ്ങളെ ബ്രാൻഡ് അംബാസഡർമാരായി ഉൾപ്പെടുത്തി ക്രിക്കറ്റ് ലോകത്ത് താൽപ്പര്യം ജനിപ്പിക്കാൻ എൻസിഎൽ ശ്രമിച്ചിരുന്നു. പുറമെ സച്ചിൻ ടെണ്ടുൽക്കറെയും സുനിൽ ഗവാസ്‌കറെയും ലീഗിൽ ഉൾപ്പെടുത്തി കോളിളക്കം സൃഷ്ടിച്ചു. എന്നാൽ, തുടക്കത്തില്‍ തന്നെ ലീഗിനെ ബാധിച്ച അപാകതകളെ മറികടക്കാൻ താരങ്ങളുടെ സാന്നിധ്യം പരാജയപ്പെട്ടു.
Also Read:ആഫ്രിക്കന്‍ മണ്ണില്‍ ടി20 പരമ്പര ലക്ഷ്യമിട്ട് പാകിസ്ഥാന്‍; ആദ്യ മത്സരം ഇന്ന് ഡര്‍ബനില്‍