ഇൻഡോർ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടർന്ന് ഗുജറാത്തിന്‍റെ ബാറ്റർ ഉർവിൽ പട്ടേൽ. ഉത്തരാഖണ്ഡിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ഉർവിൽ സെഞ്ചറി സ്വന്തമാക്കി. ടൂര്‍ണമെന്‍റിൽ ആറു ദിവസത്തിനിടെ താരത്തിന്‍റെ രണ്ടാമത്തെ സെഞ്ചുറിയാണിത്.
41 പന്തിൽ 115 റൺസുമായി പുറത്താകാതെ നിന്ന താരം 36 പന്തിലാണ് സെഞ്ചുറി നേടിയത്. 8 ഫോറും 11 സിക്‌സറും ഉര്‍വില്‍ പറത്തി. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനെ 13.1 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഉർവിൽ വിജയത്തിലെത്തിച്ചു. ടി20 ക്രിക്കറ്റിൽ 40 പന്തിൽ താഴെ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരമായി ഉർവിൽ പട്ടേൽ.
നേരത്തെ ത്രിപുരയ്‌ക്കെതിരെയും സെഞ്ചുറി നേടിയിരുന്നു. 35 പന്തിൽ 113 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇത്തവണത്തെ ഐപിഎൽ മെഗാലേലത്തില്‍ താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും മുന്നോട്ടുവന്നിരുന്നില്ല. ഉർവിൽ നേരത്തേ ഗുജറാത്ത് ടൈറ്റൻസിന്‍റെ ഭാഗമായിരുന്നു. എന്നാൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ടി20 യിൽ 46 മത്സരങ്ങളും ലിസ്റ്റ് എയിൽ 14 മത്സരങ്ങളും ഫസ്റ്റ് ക്ലാസിൽ ആറു മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഈ വർഷം ജൂണിൽ സൈപ്രസിനെതിരെ 27 പന്തിൽ സെഞ്ചുറി നേടിയ എസ്റ്റോണിയയുടെ സഹിൽ ചൗഹാന്‍റെ പേരിലാണ് ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡ്. ടി20യിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് റിഷഭ് പന്തിന്‍റെ പേരിലായിരുന്നു. 2018ലെ സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ ഡൽഹിക്ക് വേണ്ടി കളിക്കുമ്പോഴാണ് 32 പന്തിൽ ഈ നേട്ടം കൈവരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി
- 27 പന്തുകൾ - സാഹിൽ ചൗഹാൻ (എസ്റ്റോണിയ vs സൈപ്രസ്, 2024)
- 28 പന്തുകൾ - ഉർവിൽ പട്ടേൽ (ഗുജറാത്ത് vs ത്രിപുര, 2024)
- 30 പന്തുകൾ - ക്രിസ് ഗെയ്ൽ (റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs പൂനെ വാരിയേഴ്‌സ്, 2013)
- 32 പന്തുകൾ - ഋഷഭ് പന്ത് (ഡൽഹി vs ഹിമാചൽ പ്രദേശ്, 2018)
- 33 പന്തുകൾ - ഡബ്ല്യു ലുബ്ബെ (നോർത്ത് വെസ്റ്റ് vs ലിംപോപോ, 2018)
- 33 പന്തുകൾ - ജോൺ നിക്കോൾ ലോഫ്റ്റി-ഈറ്റൺ (നമീബിയ vs നേപ്പാൾ, 2024)
Also Read:അണ്ടർ 19 ഏഷ്യാ കപ്പ്: വിക്കറ്റ് ആഘോഷത്തിനിടെ നേപ്പാൾ താരത്തിന്‍റെ കാല്‍ക്കുഴ തെറ്റി - വീഡിയോ