കേരളം

kerala

ഗ്രാന്‍റ് ചെസ് ടൂര്‍: പ്രഗ്നാനന്ദയ്‌ക്ക് തുടര്‍ച്ചയായ തോല്‍വി - Grand Chess Tour

By ETV Bharat Sports Team

Published : Aug 16, 2024, 7:40 PM IST

9 കളികളിൽ 2 ജയവും 1 സമനിലയും 6 തോൽവിയുമായി 6.5 പോയിന്‍റുമായി പ്രഗ്നാനന്ദർ റാങ്കിങ് പട്ടികയിൽ പത്താം സ്ഥാനത്തെത്തി.

GRAND CHESS TOUR  PRAGNANANDA  റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ്  ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍
File Photo: R Praggnanandhaa (ANI)

സെന്‍റ് ലൂയിസ്: അമേരിക്കയിൽ നടക്കുന്ന ചെസ് ചാമ്പ്യൻഷിപ്പ് പരമ്പരയിൽ തുടർച്ചയായ തോൽവികളിൽ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ അവസാന സ്ഥാനത്തേക്ക് വീണു. സെന്‍റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പിലാണ് പ്രഗ്നാനന്ദ പോയിന്‍റ് നിലയില്‍ താഴേക്ക് വീണത്. ബ്ലിറ്റ്‌സ് വിഭാഗത്തിൽ തുടർച്ചയായി രണ്ട് വിജയങ്ങൾ സ്വന്തമാക്കിയ പ്രഗ്നാനന്ദ പിന്നീടുള്ള മത്സരങ്ങളില്‍ പരാജയപ്പെടുകയായിരുന്നു. റഷ്യയുടെ ഇയാൻ നെപോംനിയാച്ചി, ഹികാരു നകാമുറ എന്നിവർക്കെതിരെ തുടർച്ചയായി വിജയിച്ച പ്രഗ്‌നാനന്ദ ഇറാന്‍റെ അലിറേസ ഫിറോസയ്‌ക്കെതിരെ സമനില വഴങ്ങി.

പിന്നീട് തുടർച്ചയായ ആറ് കളികളിൽ തോൽവി ഏറ്റുവാങ്ങിയ പ്രഗ്നാനന്ദ റാങ്കിങ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളി. ആകെ കളിച്ച 9 കളികളിൽ 2 ജയവും 1 സമനിലയും 6 തോൽവിയുമായി 6.5 പോയിന്‍റുമായി പ്രഗ്നാനന്ദർ റാങ്കിങ് പട്ടികയിൽ പത്താം സ്ഥാനത്തെത്തി.

ബ്ലിറ്റ്‌സ് വിഭാഗത്തിൽ ഇനി 9 റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ പ്രഗ്‌നാനന്ദയ്ക്ക് വിജയിച്ച് റാങ്കിങ്ങിൽ മുന്നേറാൻ പ്രയാസമാകും. ഇറാന്‍റെ അലിരേസ ഫിറോസ തുടർച്ചയായ ഗെയിമുകൾ വിജയിക്കുകയും 17.5 പോയിന്‍റുമായി പരമ്പരയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

റഷ്യൻ താരം ഇയാൻ നെപോംനിയാച്ചിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 15.5 പോയിന്‍റുമായി ഫ്രഞ്ച് താരം മാക്‌സിം വാച്ചിയർ-ലാഗ്രേവ് നാലാം സ്ഥാനത്ത് തുടരുന്നു. ഇറാന്‍റെ അലിറേസ ഫിറോസ്‌ജയ്ക്ക് യുഎസ് ചെസ് ചാമ്പ്യൻഷിപ്പ് നേടാൻ 1.5 പോയിന്‍റ് മതി.

Also Read:രണ്ടാം ഒളിമ്പിക്‌ മെഡലുമായി ഹോക്കി ഇതിഹാസം ജന്മനാട്ടില്‍; ഉജ്ജല സ്വീകരണം - PR Sreejesh in Kochi

ABOUT THE AUTHOR

...view details