ETV Bharat / state

'ദാ ഇങ്ങോട്ട് പോരൂ എല്ലാം ഇവിടുണ്ട്'; മുഴുവന്‍ ജില്ലകളിലെയും ബംബര്‍ ടിക്കറ്റുകള്‍ 'ഭാഗ്യധാര'യിൽ ലഭ്യം - THIRUVONAM BUMPER SALES - THIRUVONAM BUMPER SALES

കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും ബംബര്‍ ടിക്കറ്റുകള്‍ കണ്ണൂരിലെ ഭാഗ്യധാരയില്‍.

KERALA THIRUVONAM BUMPER LOTTERY  ONAM BUMPER LOTTERY  ഓണം ബംമ്പര്‍ വില്‍പ്പന  കേരള ലോട്ടറി ഓണം ബംമ്പര്‍
Kerala Thiruvonam Bumper Lottery Sales (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 17, 2024, 8:07 PM IST

Updated : Sep 19, 2024, 9:40 AM IST

കണ്ണൂരിലെ ഭാഗ്യധാരയില്‍ നിന്നുള്ള കാഴ്‌ച (ETV Bharat)

കണ്ണൂർ: ബംബർ ലോട്ടറികൾ കേരളത്തിൽ തരംഗമാവാൻ തുടങ്ങിയിട്ട് നാളുകളായി. ഇത്തവണയും തിരുവോണം ബംബർ വിൽപ്പന സൂപ്പർ ഹിറ്റിലേക്കാണ് നീളുന്നത് എന്ന സൂചനയാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ഇതുവരെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നതായാണ് കണക്ക്.

ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത് എന്നതിനാൽ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. ജില്ലകൾ തിരിച്ചു ടിക്കറ്റുകൾ തേടിയെത്തുന്നവരും നിരവധിയാണ്. അങ്ങനെ എല്ലാ ജില്ലയിലെയും ലോട്ടറിയെ വിതരണക്കാർക്ക് എത്തിക്കുകയാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ ഭാഗ്യധാര ലോട്ടറി സ്റ്റാൾ.

എല്ലാ ജില്ലകളിലെയും ലോട്ടറി തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ഭാഗ്യധാര ലോട്ടറി സ്റ്റാളിൽ ലഭിക്കും. എല്ലാ ജില്ലകളിലെയും ഓണം ബംബറും വിഷു ബംബറുമാണ് ഈ ലോട്ടറി സ്റ്റാളിൽ നിന്നു കിട്ടുക. മൂന്ന് വർഷമായി ലോട്ടറി പ്രേമികൾക്ക് വേണ്ടി ഇത്തരം ഒരു കൗതുക കച്ചവടം തുടങ്ങിയിട്ടെന്ന് വ്യാപാരിയായ സദാനന്ദൻ പറയുന്നു.

തളിപ്പറമ്പ് സ്വദേശിയായ രത്നാകരൻ എന്ന ബാബുവിന്‍റെ കടയാണ് ഭാഗ്യധാര. എറണാകുളത്ത് നിന്നുമാണ് ഒട്ടുമിക്ക ജില്ലകളുടെയും ടിക്കറ്റ് ഇവിടെ എത്തിക്കുന്നത്. മറ്റ് ജില്ലകളിലേത് അവിടെ ചെന്ന് വാങ്ങുന്നതാണ് രീതിയെന്നും സദാനന്ദൻ പറയുന്നു.

വലിയ ടിക്കറ്റ് വില ആയതിനാൽ ഒരു കെട്ടിൽ 10 ടിക്കറ്റാണ് ഉണ്ടാവുക. ആവശ്യക്കാരുടെ എണ്ണം കണക്കിലെടുത്ത് 100 മുതല്‍ 250 കെട്ട് വരെയാണ് കൊണ്ടുവരിക. കഴിഞ്ഞ തവണ ഒന്നാം സ്ഥാനം അടിച്ച പാലക്കാട് ജില്ലയുടെ ടിക്കറ്റിനാണ് ഇത്തവണ ഡിമാൻഡ് കൂടുതൽ.

25 കോടി രൂപയുടെ ഒന്നാം സമ്മാനം, ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ ഇതുവരെ 23 ലക്ഷം ടിക്കറ്റ് വിറ്റുകഴിഞ്ഞു. ഭാഗ്യം തേടിയെത്തുന്നവരിൽ പാലക്കാട് ജില്ലയാണ് ഇതുവരെ മുന്നിൽ.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നാല് ലക്ഷം ടിക്കറ്റാണ് ജില്ലയിൽ മാത്രം ഇതുവരെ വിറ്റ് പോയത്. മൂന്ന് ലക്ഷം ടിക്കറ്റ് വിറ്റ തിരുവനന്തപുരം ജില്ല തൊട്ട് പിന്നിലുണ്ട്. ആകർഷകമായ സമ്മാനങ്ങൾ വന്നതോടെ ടിക്കറ്റ് വാങ്ങാൻ വലിയ തിരക്കാണെന്നാണ് കടക്കാർ പറയുന്നത്. ഒക്ടോബർ 9നാണ് ഓണം ബംബറിന്‍റെ നറുക്കെടുപ്പ്.

Also Read: തിരുവോണം ബമ്പര്‍ വില്‍പ്പന തകര്‍ക്കുന്നു; ബമ്പറടിച്ചാല്‍ നമുക്കെത്ര, സര്‍ക്കാരിനെത്ര?

Last Updated : Sep 19, 2024, 9:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.