ചെന്നൈ: ക്രിക്കറ്റില്‍ എല്ലാ ടീമുകളും ഇന്ത്യയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ടീം ക്യാപ്റ്റൻ രോഹിത് ശർമ. നമ്മൾ തോൽക്കുമെന്ന് കരുതി സന്തോഷിക്കുന്നവരാണ് പലരും. ബംഗ്ലാദേശായാലും ഓസ്‌ട്രേലിയയായാലും ഇന്ത്യൻ ടീം എതിരാളിയെ നോക്കി തന്ത്രങ്ങൾ മെനയുന്നില്ല, പകരം ഞങ്ങൾ കളിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുവെന്ന് താരം വ്യക്തമാക്കി. ബംഗ്ലാദേശിനെതിരായുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ചെന്നൈയിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഹിത്.
🗣️🗣️ Every game becomes important because of what is at stake.#TeamIndia Captain @ImRo45 ahead of the #INDvBAN Test series opener 👌👌@IDFCFIRSTBank pic.twitter.com/TkcGCDZuYT
— BCCI (@BCCI) September 17, 2024
ബംഗ്ലാദേശ് സീരീസ് ഒരു ഡ്രസ് റിഹേഴ്‌സലല്ല. ഓരോ മത്സരവും ഒരുപോലെ പ്രധാനമാണ്. കൂടുതൽ ഒന്നും ഞാൻ ചിന്തിക്കുന്നില്ല. 'എല്ലാ ടീമുകള്‍ക്കും ഇന്ത്യയെ തോൽപ്പിക്കണം, അവർ ആസ്വദിക്കട്ടെ, അവരെ എങ്ങനെ തോൽപ്പിക്കുമെന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങൾക്ക് മത്സരം ജയിക്കേണ്ടതുണ്ട്, അതിനാണ് ഞങ്ങൾ ഇവിടെയുള്ളത്. മികച്ച ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യ അടുത്തിടെ പല ടീമുകൾക്കെതിരെയും കളിച്ചിട്ടുണ്ട്, ഞങ്ങളുടെ സംയുക്ത ലക്ഷ്യം ജയിക്കുകയാണെന്ന് താരം പറഞ്ഞു
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കി ബംഗ്ലാദേശ് വരുമ്പോൾ 45 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ടീം ഇന്ത്യ വീണ്ടും കളത്തിലിറങ്ങും. രോഹിതും സംഘവും നിലവിൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ മുന്നിലാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് സെപ്‌തംബര്‍ 19 മുതല്‍ 23 വരെ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് സെപ്‌തംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലും നടക്കും.