മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വിഷ്‌ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'കഥ ഇന്നുവരെ'യുടെ ടീസർ പുറത്തിറങ്ങി. ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള ഹൃദയസ്‌പര്‍ശിയായ ഒരു ചിത്രമായിരിക്കും 'കഥ ഇന്നുവരെ' എന്ന സൂചനയാണ് ടീസല്‍ നല്‍കുന്നത്.
പ്രശസ്‌ത നര്‍ത്തകിയായ മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്‍റെ നായികയായി എത്തുന്നത്. ആദ്യമായാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്. സെപ്റ്റംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.
നിഖില വിമല്‍, അനുശ്രീ, ഹക്കീം ഷാജഹാന്‍, അനുമോഹന്‍, സിദ്ദിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്‌ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിഷ്‌ണു മോഹന്‍ സ്‌റ്റോറീസിന്‍റെ ബാനറില്‍ വിഷ്‌ണു മോഹനും ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി ബി, കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് 'കഥ ഇന്നുവരെ' നിര്‍മിക്കുന്നത്.
Also Read:മേതിൽ ദേവിക ബിജു മേനോനൊപ്പം; മിന്നും താരങ്ങള്‍ ശ്രദ്ധേയം