മോക്കി (ചൈന): ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി വെങ്കല മെഡൽ മത്സരത്തിൽ കൊറിയയ്‌ക്കെതിരെ പാക്കിസ്ഥാന് 5-2ന് ജയം. സാമ്പത്തിക പരാധീനതകൾ കാരണം ലോണെടുത്ത് ചൈനയിലെത്തിയ പാകിസ്ഥാന്‍ ഹോക്കി ടീമിന് ഈ വിജയം കൂടുതൽ മധുരമേറിയതാണ്. പാകിസ്ഥാന്‍റെ തകർപ്പൻ വിജയത്തിൽ സ്‌റ്റാർ താരങ്ങളായ സൂഫിയാൻ ഖാൻ (38, 49 മിനിറ്റ്), ഹന്നാൻ ഷാഹിദ് (39, 54 മിനിറ്റ്), റുമാൻ (45) എന്നിവർ ഗോളുകൾ നേടിയപ്പോൾ കൊറിയക്ക് വേണ്ടി ജങ്‌ജുൻ ലീ (16 മിനിറ്റ്), ജിഹുൻ യാങ് (40 മിനിറ്റ്) എന്നിവര്‍ ഗോളുകൾ നേടി.
Full Time
— Asian Hockey Federation (@asia_hockey) September 17, 2024
Hero Asian Champions Trophy Moqi China 2024#hact2024#asiahockey pic.twitter.com/xkwzrvcAsu
സെമി ഫൈനൽ മത്സരത്തിൽ ആതിഥേയരായ ചൈനയ്‌ക്കെതിരെ നിരാശാജനകമായ തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ വെങ്കല മെഡൽ മത്സരത്തിലെ മോശം തുടക്കത്തിന് ശേഷം കളി മെച്ചപ്പെടുത്തുകയായിരുന്നു. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തുകയും ആവേശകരമായ മത്സരത്തിൽ ടീം വിജയിക്കുകയും ചെയ്‌തു. 16-ാം മിനിറ്റിൽ കൊറിയയാണ് ആദ്യ ഗോൾ നേടിയത്. 10 മിനിറ്റ് ഇടവേളയ്ക്ക് ശേഷം പാകിസ്ഥാൻ ഗംഭീര തിരിച്ചുവരവ് നടത്തി. 38-ാം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോളാക്കി സുഫിയാൻ ഖാൻ സമനില പിടിച്ചു.
Match Highlights
— Asian Hockey Federation (@asia_hockey) September 17, 2024
Pakistan vs Korea
Bronze medal
Hero Asian Champions Trophy Moqi China 2024#hact2024#asiahockey pic.twitter.com/iyQKkp4r0g
മികച്ച ഫോം പുറത്തെടുത്ത ഹന്നാൻ ഷാഹിദ് തൊട്ടടുത്ത മിനിറ്റിൽ ഉജ്ജ്വല ഫീൽഡ് ഗോൾ നേടി. എന്നാൽ 40-ാം മിനിറ്റിൽ ജിഹുൻ യാങ്ങിന്‍റെ പെനാൽറ്റി കോർണറിലൂടെ കൊറിയ മത്സരം 2-2ന് സമനിലയിലാക്കി. എന്നാൽ ഇതൊന്നും പാക്കിസ്ഥാന്‍റെ മനോവീര്യം കെടുത്തിയില്ല. 45-ാം മിനിറ്റിൽ റുമാനിലൂടെ ഫീൽഡ് ഗോളിലൂടെ അവർ ലീഡ് തിരിച്ചുപിടിച്ചു. കൊറിയൻ ആക്രമണത്തെ സമ്മർദത്തിലാക്കിയ പാകിസ്ഥാൻ അവസാന പാദത്തിൽ മിന്നുന്ന കളിയാണ് പുറത്തെടുത്തത്. 49-ാം മിനിറ്റിൽ ഉജ്ജ്വലമായ പെനാൽറ്റി കോർണർ ഗോൾ പോസ്റ്റിലേക്ക് മാറ്റി പാക്കിസ്ഥാന്‍റെ സുഫിയാൻ മത്സരത്തിലെ തന്‍റെ രണ്ടാം ഗോൾ നേടി. പിന്നീട് 54-ാം മിനിറ്റിൽ ഹന്നാൻ ഒരു ഉജ്ജ്വല ഫീൽഡ് ഗോൾ നേടി ലീഡ് 5–2 ലേക്ക് എത്തിച്ചു.
പാകിസ്ഥാൻ ഹോക്കി ടീം ചൈനയിലേക്ക് വിമാന ടിക്കറ്റിനായി ലോൺ എടുത്തതായി ടൂർണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നതോടെയാണ് മോശം സാമ്പത്തിക സ്ഥിതി പുറത്തായത്.