ശ്രീനഗർ: തെരഞ്ഞെടുപ്പ് ചൂടിൽ ജമ്മു കശ്‌മീർ. വ്യാഴാഴ്‌ച (സെപ്‌റ്റംബർ 19) നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ കശ്‌മീരിൽ പുരോഗമിക്കുകയാണ്. റാലിയിൽ അദ്ദേഹം പൊതുജനങ്ങളെ അഭിസംബോധന ചെയ്യും.
റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് ബിജെപി നേതാവ് അൽത്താഫ് താക്കൂർ പറഞ്ഞു. വലിയ റാലിയാണ് ജമ്മു കശ്‌മീരിൽ സംഘടിപ്പിക്കുന്നത്. ആളുകൾ മോദിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആവേശഭരിതരായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ മോദിയുടെ മൂന്നാമത്തെ കശ്‌മീര്‍ സന്ദര്‍ശനമാണ് വ്യാഴാഴ്‌ച നടക്കുക. പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ കൂടിയാണ് മോദി കശ്‌മീരിൽ എത്തുന്നത്. പാർട്ടിയുടെ 19 സ്ഥാനാർഥികളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. മോദിയുടെ സന്ദര്‍ശനം സ്ഥാനാർഥികളുടെ ആത്മവീര്യം വർധിപ്പിക്കുമെന്നും ബിജെപിയുടെ വിജയം എളുപ്പമാക്കുമെന്നും അൽത്താഫ് താക്കൂർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസിൻ്റെ അവകാശവാദം വ്യാജമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. കോൺഗ്രസിന്‍റെയും നാഷണൽ കോൺഫറൻസിന്‍റെയും സമ്മർദം മൂലമല്ല മോദി സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന ഉറപ്പ് നല്‍കിയതെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം സെപ്റ്റംബർ 18ന് നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനുമാണ് നടക്കുക. 24 നിയമസഭ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വോട്ടിങ്ങ് ബൂത്തിലേക്ക് പോകുന്നത്. ഒക്‌ടോബർ നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
Also Read: 'ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം, മത്സരം രണ്ട് ശക്തികള്‍ തമ്മില്‍': അമിത് ഷാ