കൊല്‍ക്കത്ത:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മെന്‍റര്‍ ഗൗതം ഗംഭീര്‍ (Gautam Gambhir). കെകെആറിന്‍റെ ആദ്യ പരിശീലന സെഷനില്‍ താരങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സില്‍ നിന്നും കൊല്‍ക്കത്തയുടെ മെന്‍ററായി സ്ഥാനമേറ്റെടുത്ത മുൻ താരം കഴിഞ്ഞ ദിവസമായിരുന്നു ഈഡൻ ഗാര്‍ഡൻസില്‍ ടീമിനൊപ്പം ചേര്‍ന്നത്.
2011 മുതല്‍ 2017 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ക്യാപ്‌റ്റനായിരുന്നു ഗൗതം ഗംഭീര്‍. ഗംഭീര്‍ നായകനായിരിക്കെ രണ്ട് പ്രാവശ്യം കൊല്‍ക്കത്ത ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുകയും ചെയ്‌തിട്ടുണ്ട്. ഗംഭീര്‍ ടീം വിട്ട ശേഷം ഒരു തവണ മാത്രമാണ് കെകെആറിന് ഐപിഎല്‍ ഫൈനലില്‍ എത്താൻ സാധിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം ടീമിലേക്ക് മുൻ നായകന്‍റെ പുതിയ റോളിലുള്ള തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ടീം മാനേജ്‌മെന്‍റും നോക്കിക്കാണുന്നത്.
അതേസമയം, കഴിഞ്ഞ ദിവസമാണ് കെകെആര്‍ താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയത്. പരിശീലനത്തിന് മുൻപായി റിങ്കു സിങ്, മനീഷ് പാണ്ഡെ ഉള്‍പ്പടെയുള്ള താരങ്ങളുമായി ഗംഭീര്‍ സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഐപിഎല്‍ കിരീടം നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയത്. ഗംഭീര്‍ താരങ്ങളോട് പറഞ്ഞത് ഇങ്ങനെ...
'ഈ സീസണ്‍ നമ്മള്‍ ഇവിടെ തുടങ്ങുകയാണ്. പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള ഫ്രാഞ്ചൈസിയാണിത്. ശാരീരികമായും മാനസികമായും ടീമിനായി സാധ്യമായ എല്ലാം നല്‍കാനായിരിക്കണം ഓരോരുത്തരുടെയും ശ്രമം.