ഇംഗ്ലണ്ട് താരങ്ങൾ ആഭ്യന്തര സീസണിനിടെ വിദേശ ക്രിക്കറ്റ് ലീഗുകൾ കളിക്കുന്നത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിലക്കി. ഇതേതുടര്‍ന്ന് താരങ്ങള്‍ക്ക് പാകിസ്ഥാൻ സൂപ്പർ ലീഗില്‍ (പിസിഎല്‍) കളിക്കാൻ സാധിക്കില്ല. പ്രധാന ആഭ്യന്തര ലീഗുകളായ കൗണ്ടി ചാമ്പ്യന്‍ഷിപ്, വൈറ്റാലിറ്റി ബ്ലാസ്റ്റ്, ദ് ഹണ്ട്രഡ് എന്നിവയിൽ ഇംഗ്ലീഷ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി കൂടുതൽ ജനകീയമാക്കാനാണ് പുതിയ നീക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഭ്യന്തര ക്രിക്കറ്റിനെ ശക്തിപ്പെടുത്താനാണ് ബോർഡ് തീരുമാനമെടുത്തത്. എന്നാല്‍ ഇസിബിയുടെ പുതിയ നയത്തിനെതിരേ ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തി. ബോർഡിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ ആലോചിക്കുന്നത്. ബോർഡിന്‍റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നയത്തെക്കുറിച്ച് പൂർണമായി അറിവില്ലെന്നാണ് താരങ്ങൾ പറയുന്നത്.
താരങ്ങള്‍ അടുത്ത ആഴ്‌ച ഇതുമായി ബന്ധപ്പെട്ട് ഒരു മീറ്റിങ് നടത്തും. നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നയത്തിന്‍റെ സങ്കീർണതകൾ അറിയുകയും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കും. ഇസിബിയുടെ പുതിയ നയം താരങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. പ്രൊഫഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷന് (പിസിഎ) പുറമെ, വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പരസ്പരം സംസാരിച്ച് ഒത്തുചേരാനുള്ള ശ്രമം നടത്തുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ.
ആഭ്യന്തര ക്രിക്കറ്റിനെ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ തീരുമാനമെന്ന് ഇസിബി ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഗോൾഡ് പറഞ്ഞു. ടി20 ബ്ലാസ്റ്റ്, ദി ഹൺഡ്രഡ് തുടങ്ങിയ ആഭ്യന്തര ടൂർണമെന്‍റുകൾക്ക് തടസമാകാതിരിക്കുകയും ആദ്യം ഇവിടെ കളിച്ചാല്‍ മാത്രമേ താരങ്ങളെ പിഎസ്എൽ, സിപിഎൽ തുടങ്ങിയ മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളിൽ കളിക്കാൻ അനുവദിക്കൂവെന്നും റിച്ചാർഡ് പറഞ്ഞു.
എന്നാല്‍ ഐപിഎല്ലിൽ ഇംഗ്ലണ്ട് താരങ്ങൾ കളിക്കുന്നതിനു പുതിയ നിയമങ്ങൾ ബാധകമാകില്ല. ഏപ്രിൽ– മേയ് മാസങ്ങളിൽ താരങ്ങൾക്ക് നിയമങ്ങളിൽ ഇളവു നൽകിയിട്ടുണ്ട്. ഐപിഎല്‍ സീസൺ ഈ സമയത്ത് ആയതിനാലാണ് താരങ്ങൾക്ക് പ്രത്യേക അനുമതി നൽകുന്നത്.
Also Read:ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഓസീസിന് വൻ തിരിച്ചടി; സ്റ്റാര്‍ പേസര്‍ പുറത്ത്