ഹൈദരാബാദ്: ടെലികോം കമ്പനികൾ അടിക്കടി താരിഫ് നിരക്കുകൾ വർധിപ്പിക്കുന്ന ഇക്കാലത്ത് നിങ്ങൾക്കാവശ്യമായ റീച്ചാർജ് പ്ലാനുകൾ കുറഞ്ഞ നിരക്കിൽ നൽകുന്നത് ആരാണെന്നത് അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ കൂടുതൽ ദിവസത്തെ കാലാവധിയിൽ ലഭിക്കണമെന്നതായിരിക്കും പലരുടെയും ആവശ്യം. ഇത്തരത്തിൽ പ്രമുഖ ടെലികോം കമ്പനികളായ ജിയോയും എയർടെലും ഉപയോക്താക്കൾക്കായി 200 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാക്കുന്ന റീച്ചാർജ് പ്ലാനുകൾ പരിശോധിക്കാം. 199 രൂപയ്‌ക്ക് ലഭ്യമാവുന്ന ഈ റീച്ചാർജ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിശോധിച്ച ശേഷം മികച്ചത് ഏതെന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാനാവും.
200 രൂപയിൽ താഴെയുള്ള ജിയോ പ്രീപെയ്‌ഡ് പ്ലാൻ:
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ 200 രൂപയിൽ താഴെയുള്ള റീച്ചാർജ് പ്ലാനുകളിലൊന്നാണ് 199 രൂപയുടെ പ്ലാൻ. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസ് സൗകര്യവും ലഭിക്കും. എന്നാൽ ഈ പ്ലാനിന്‍റെ വാലിഡിറ്റി വെറും 18 ദിവസത്തേക്ക് മാത്രമാണ്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയവയാണ് ഈ റീച്ചാർജ് പ്ലാനിലൂടെ ലഭ്യമാകുന്ന മറ്റ് സേവനങ്ങൾ. അതേസമയം ഈ റീച്ചാർജ് പ്ലാനിനൊപ്പം ജിയോ സിനിമയിലേക്കുള്ള പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകില്ല. കൂടാതെ അൺലിമിറ്റഡ് 5G ഡാറ്റയും ലഭ്യമാകില്ല. ഈ പ്ലാനിലൂടെ മൊത്തം 27 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുക.
200 രൂപയിൽ താഴെയുള്ള ജിയോ എയർടെൽ പ്ലാൻ:
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെലും 199 രൂപയ്‌ക്ക് പ്രീപെയ്‌ഡ് പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, റോമിങ് കോളുകൾ എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതാണ് ഈ റീച്ചാർജ് പ്ലാൻ. 28 ദിവസത്തെ കാലാവധിയുള്ള ഈ റീച്ചാർജ് പ്ലാനിലൂടെ മൊത്തം 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭ്യമാവുക. മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ സൗജന്യ ഹെലോട്യൂൺ, എയർടെൽ എക്‌സ്ട്രീം ആപ്പ് എന്നിവയും ലഭിക്കും. എന്നാൽ എയർടെൽ എക്‌സ്ട്രീം ആപ്പിന്‍റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഈ റീച്ചാർജ് പ്ലാനിലൂടെ ലഭ്യമാകില്ല. സൗജന്യ അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കില്ല.
ജിയോയുടെയും എയർടെലിന്‍റെയും റീച്ചാർജ് പ്ലാനുകൾ താരതമ്യം ചെയ്യുമ്പോൾ, ഏത് പ്ലാനാണ് നല്ലത് എന്നത് ഉപയോക്താക്കളുടെ ആവശ്യത്തെ ആശ്രയിച്ചിരിക്കുമെന്ന് മനസിലാക്കാം. നിങ്ങൾ ദിവസവും ഡാറ്റ ഉപയോഗിക്കുന്ന ആളാണെങ്കിൽ ജിയോയുടെ പ്ലാനാണ് എന്തുകൊണ്ടും മികച്ച ഓപ്‌ഷൻ. കാരണം എയർടെലിന്‍റെ പ്ലാനിൽ 28 ദിവസത്തേക്ക് നിങ്ങൾക്ക് ലഭിക്കുന്നത് 2 ജിബി ഡാറ്റ മാത്രമായിരിക്കും. അതേസമയം നിങ്ങൾ ഇന്‍റർനെറ്റ് അധികമായി ഉപയോഗിക്കാത്ത വ്യക്തിയാണെങ്കിൽ ഒരു മാസം മുഴുവൻ കാലാവധിയുള്ള എയർടെലിന്‍റെ പ്ലാനാണ് മികച്ച ഓപ്‌ഷൻ.
Also Read:
- ആമസോണിലും ഫ്ലിപ്‌കാർട്ടിലും റിപ്പബ്ലിക് ഡേ സെയിൽ; ഫോണുകൾക്ക് വമ്പൻ ഡിസ്‌കൗണ്ടുകൾ
- രണ്ട് വർഷത്തേക്ക് യൂട്യൂബ് പരസ്യത്തിന്‍റെ ശല്യമില്ല, സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ; ആർക്കൊക്കെ ലഭ്യമാകും?
- 5 ജി നെറ്റ്‌വർക്കിനേക്കാളും മികച്ച സ്‌പീഡിൽ 5.5 ജി എത്തി: മാറ്റത്തിന് തുടക്കമിട്ട് ജിയോ: വൺപ്ലസിന്‍റെ പുതിയ ഫോണുകളിൽ ലഭ്യം
- വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം: സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ വില ചോർന്നു
- 20,000 രൂപയ്‌ക്കുള്ളിൽ ലഭ്യമാവുന്ന അഞ്ച് മികച്ച ക്യാമറ ഫോണുകൾ