ബെലഗാവി: കർണാടക മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറും സഹോദരൻ ചന്നരാജ് ഹട്ടിഹോളി എംഎൽഎയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. ബെലഗാവി ജില്ലയിലെ കിത്തൂരിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം.
അപകടത്തില്‍ മന്ത്രിക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. മന്ത്രിയുടെ കഴുത്തിനും പുറകിലും കൈകൾക്കും പരിക്കുണ്ട്. കാലിനും ഒടിവുണ്ട്. ചന്നരാജ് ഹട്ടിഹോളിയുടെ തലയ്ക്ക് പരിക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാറിന്‍റെ ഡ്രൈവർക്കും ഗൺമാനും നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഇവരെ ഡിസ്‌ചാർജ് ചെയ്‌തതായി ആശുപത്രി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യാത്രക്കിടെ നായ വട്ടം ചാടിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. നായയെ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചതോടെ നിയന്ത്രണം നഷ്‌ടപ്പെട്ടുകയായിരുന്നു. തുടർന്നാണ് മരത്തിൽ ഇടിച്ചത് എന്ന് പൊലീസ് സൂപ്രണ്ട് ഓഫ് പൊലീസ് ഭീമാശങ്കർ ഗുലേദ് മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു.
Also Read: കുടുംബ വഴക്ക്; നാല് മക്കളെ കനാലില്‍ എറിഞ്ഞ് കൊന്ന ശേഷം സ്വന്തം ജീവനൊടുക്കാന്‍ അമ്മയുടെ ശ്രമം