കേരളം

kerala

ETV Bharat / sports

പെറിക്കൊപ്പം ഡിന്നര്‍ ഡേറ്റിന് പോകാന്‍ മുരളി വിജയ്‌ക്ക് ആഗ്രഹം, പ്രതികരണം ഇങ്ങനെ ; ആര്‍സിബി താരത്തിന്‍റെ പഴയ വീഡിയോ വൈറല്‍

വനിത പ്രീമിയര്‍ ലീഗിന്‍റെ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെ എല്ലിസ് പെറിയുടെ ഓള്‍ റൗണ്ടിങ് മികവിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പിടിച്ചുകെട്ടിയത്

Ellyse Perry  Royal Challengers Bangalore  Murli Vijay
Ellyse Perry reaction video to Murli Vijay s wish for a dinner date goes viral

By ETV Bharat Kerala Team

Published : Mar 16, 2024, 7:48 PM IST

ന്യൂഡല്‍ഹി :വനിത പ്രീമിയര്‍ ലീഗില്‍ (WPL 2024) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Bangalore) ഫൈനലിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കാണ് എല്ലിസ് പെറിയ്‌ക്കുള്ളത് (Ellyse Perry). എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) ഓള്‍റൗണ്ടിങ് മികവുമായാണ് ഓസീസ് തിളങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിനായി തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയായിരുന്നു താരം നേടിയത്.

50 പന്തുകളില്‍ എട്ട് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 66 റണ്‍സായിരുന്നു പെറി അടിച്ചുകൂട്ടിയത്. പിന്നാലെ പന്തെടുത്തപ്പോള്‍ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും താരം സ്വന്തമാക്കി. പ്രസ്‌തുത പ്രകടനത്തിന് മത്സരത്തിലെ താരമായും 33-കാരി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പെറിയുടെ രസകരമായ ഒരു പഴയ അഭിമുഖത്തിന്‍റെ വീഡിയോ വൈറലാവുകയാണ്. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ മുരളി വിജയുമായി (Murali Vijay) ബന്ധപ്പെട്ട് 2020-ലുള്ള വീഡിയോയാണിത്. കൊവിഡിന് തൊട്ടുപിന്നാലെ ഒരു അഭിമുഖത്തിൽ എല്ലിസ് പെറിക്കൊപ്പം ഡിന്നറിന് പോകാനുള്ള ആഗ്രഹം മുരളി വിജയ് വെളിപ്പെടുത്തിയിരുന്നു.

ലോക്‌ഡൗൺ കാലത്ത് ട്രെൻഡായി മാറിയ സോഷ്യല്‍ മീഡിയയിലെ ലൈവ് ചാറ്റുകളിൽ ഒന്നിനിടെയാണ് ഓസീസ് താരത്തിനൊപ്പം ഡിന്നറിന് പോകാനുള്ള ആഗ്രഹം മുരളി വിജയ്‌ തുറന്നുപറഞ്ഞത്. പിന്നീട് ഒരു അഭിമുഖത്തിനിടെ അവതാരക ഇക്കാര്യത്തെക്കുറിച്ച് പെറിയോട് ചോദിച്ചു. 'ബില്‍ കൊടുക്കാന്‍ തയാറെങ്കിൽ ഡിന്നറിന് വരാം' എന്ന് പെറി തമാശ രൂപേണ മറുപടി നല്‍കുന്നതാണ് ഇപ്പോള്‍ വൈറലാവുന്ന വീഡിയോയിലുള്ളത്.

അതേസമയം മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി എല്ലിസ് പെറിയുടെ (Ellyse Perry) അര്‍ധ സെഞ്ചുറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 135 റണ്‍സായിരുന്നു നേടിയത്.

പുറത്താവാതെ 18 റണ്‍സ് നേടിയ ജോർജിയ വെയർഹാം ആയിരുന്നു ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. മറുപടിയ്‌ക്ക് ഇറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സേ നേടാന്‍ സാധിച്ചുള്ളൂ. 33 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആയിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍.

ALSO READ: ആദ്യം രക്ഷപ്പെട്ടു, അവസാന പന്തില്‍ പുറത്താക്കി; ഹര്‍മനെ വീഴ്‌ത്തിയ ശ്രേയങ്ക, ആര്‍സിബി പിടിമുറുക്കിയത് ഇവിടെ...

നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീല്‍ (Shreyanka Patil) മിന്നിത്തിളങ്ങി. മത്സരത്തിലെ അവസാന ഓവര്‍ എറിഞ്ഞ മലയാളി താരം ശോഭന ആശയുടെ പ്രകടനവും (Sobhana Asha) ആര്‍സിബിയ്‌ക്ക് നിര്‍ണായകമായി. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു ആര്‍സിബിയുടെ എതിരാളി.

ABOUT THE AUTHOR

...view details