ക്വാലാലംപൂർ (മലേഷ്യ): അണ്ടര്‍ 19 വനിതാ ടി20 ലോക കിരീടത്തില്‍ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായപ്പോള്‍ ഓള്‍റൗണ്ട് മികവിലൂടെ ഗോംഗഡി തൃഷയാണ് ടീമിന് മിന്നും വിജയം സമ്മാനിച്ചത്. 4 ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ തൃഷ ബാറ്റിങ്ങില്‍ 33 പന്തില്‍ 44 റണ്‍സുമായി വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്. തന്‍റെ ഓൾറൗണ്ട് ഗെയിമിലൂടെ എതിരാളികളെ തോൽപിച്ച താരം പ്ലെയർ ഓഫ് ദി ടൂർണമെന്‍റുമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആരാണ് ഗോംഗഡി തൃഷ ?
തെലങ്കാനയിലെ ഭദ്രാചലം സ്വദേശിയാണ് തൃഷ. 2005 ഡിസംബർ 15നാണ് ജനിച്ചത്. 2 വയസ് മുതൽ ക്രിക്കറ്റ് ബാറ്റ് കൈവശം വെച്ച തൃഷക്ക് ക്രമേണ ക്രിക്കറ്റിനോടുള്ള താൽപര്യം വർധിച്ചു. അച്ഛനിൽ നിന്നാണ് അവള്‍ ക്രിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. ഒമ്പതാം വയസ്സിൽ തൃഷ ഹൈദരാബാദ് അണ്ടർ 16 ടീമിൽ ഇടം നേടി. അണ്ടർ 16നു ശേഷം അണ്ടർ 32 ടീമിലേക്കും കയറി.
Ladies & Gentlemen, let's hear it for G Trisha, the first centurion of the ICC Women's U19 World Cup 2025. 👏👏
— BCCI Women (@BCCIWomen) January 28, 2025
Updates ▶️ https://t.co/feBJlxclkZ pic.twitter.com/6dOJFAhdBB
പിന്നാലെ ഹൈദരാബാദിനും സൗത്ത് സോണിനുമായി അണ്ടർ 19 കളിക്കാനും താരത്തിന് അവസരം ലഭിച്ചു. ഷെഫാലി വർമയുടെ നേതൃത്വത്തിൽ ആദ്യ അണ്ടർ 19 ലോകകപ്പ് നേടിയ ടീമിലും തൃഷയും ഉൾപ്പെട്ടിരുന്നു. ക്വാലാലംപൂരിൽ നടന്ന ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച തൃഷ സീനിയർ ടീമിൽ തന്‍റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
അണ്ടർ 19 ലോകകപ്പിൽ തൃഷയുടെ പ്രകടനം
ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ ഓപ്പണിങ് ബാറ്ററായ ഗോംഗഡി തൃഷ 7 മത്സരങ്ങളിൽ നിന്ന് 1 സെഞ്ചുറിയുടെ സഹായത്തോടെ 309 റൺസ് നേടിയിട്ടുണ്ട്. ടൂർണമെന്‍റിൽ 45 ബൗണ്ടറികളും 5 സിക്‌സറുകളും താരം സ്വന്തമാക്കി. ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ 110* ആണ്. കൂടാതെ. 4 ഇന്നിംഗ്‌സുകളിൽ നിന്ന് 7 വിക്കറ്റ് വീഴ്ത്തി.
𝗖. 𝗛. 𝗔. 𝗠. 𝗣. 𝗜. 𝗢. 𝗡. 𝗦! 🏆#TeamIndia 🇮🇳 are the ICC U19 Women’s T20 World Cup 2025 Champions 👏 👏
— BCCI Women (@BCCIWomen) February 2, 2025
Scorecard ▶️ https://t.co/hkhiLzuLwj #SAvIND | #U19WorldCup pic.twitter.com/MuOEENNjx8
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ്
ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ഒൻപതു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. പ്രോട്ടീസ് വനിതകള്‍ ഉയര്‍ത്തിയ 83 റൺസ് വിജയലക്ഷ്യം 11.2 ഓവറിൽ അനായാസം ഇന്ത്യയെത്തി.