ക്വാലാലംപൂർ (മലേഷ്യ): ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്നതിന് ഒരു വിജയം മാത്രം അകലം. ക്വാലലംപൂരിൽ നടക്കുന്ന ടൂർണമെന്‍റ് ഫൈനലിൽ ഇന്ത്യയുടെ നിക്കി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടീസ് വനിതകള്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടൂര്‍ണമെന്‍റില്‍ അപരാജിതരായാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. സെമിയിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. അതേസമയം കരുത്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക കലാശപ്പോരിലേക്കെത്തിയത്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും മികച്ച ഫോമിലായതിനാൽ ഫൈനലിൽ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. സെമി മത്സരത്തിൽ ഇംഗ്ലണ്ട് നൽകിയ 114 റൺസ് വിജയലക്ഷ്യം നിലവിലെ ചാമ്പ്യന്മാർ അനായാസം മറികടക്കുകയായിരുന്നു. 9 വിക്കറ്റിന്‍റെ തകർപ്പൻ ജയമാണ് ടീം ഇന്ത്യ നേടിയത്.
തുടർച്ചയായ രണ്ടാം തവണയും കിരീടം നേടാനാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. അതേസമയം മിന്നും കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്കൻ ടീം ആദ്യമായി കളത്തിലിറങ്ങുന്നത്. ആവേശകരമായ ഫൈനൽ ആണ് ഇരുടീമുകളും തമ്മിൽ പ്രതീക്ഷിക്കുന്നത്. മലേഷ്യ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവർക്കെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളെല്ലാം ജയിച്ച ഇന്ത്യ സൂപ്പർ സിക്സിൽ ബംഗ്ലാദേശിനും സ്കോട്ട്‌ലൻഡിനുമെതിരെയും വിജയിച്ചു.
Also Read: സജന്‍ പ്രകാശും ഹർഷിതയും നീന്തിത്തുടിച്ച് സ്വര്‍ണത്തിലേക്ക്; കേരളം മെഡല്‍ വേട്ട തുടങ്ങി - SAJAN PRAKASH AND HARSHITA JAYARAM
എന്നാല്‍ ദക്ഷിണാഫ്രിക്കൻ വനിതകൾ ന്യൂസിലൻഡ്, സമോവ, നൈജീരിയ എന്നീ ടീമുകളെ ഗ്രൂപ്പ് ഘട്ടത്തിൽ തകർത്തു. സൂപ്പര്‍ സിക്‌സില്‍ അയർലൻഡിനെ തോൽപ്പിക്കുകയും മഴമൂലം കളി ഉപേക്ഷിച്ചതിനാൽ യുഎസ്എയുമായി പോയിന്‍റ് പങ്കിടുകയും ചെയ്‌തു. മത്സരം ഇന്ത്യയിൽ സ്റ്റാർ സ്‌പോർട്‌സ് 2 ടിവി ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
India put in one last push before the big #U19WorldCup Final 🔥 pic.twitter.com/tUltA0XUm4
— ICC (@ICC) February 1, 2025
ഇന്ത്യൻ വനിതാ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റൻ), സനിക ചാൽക്കെ, ജി തൃഷ, കമാലിനി ജി, ഭാവിക അഹിരെ, ഈശ്വരി അവസാരെ, മിഥില വിനോദ്, ജോഷിത വിജെ, സോനം യാദവ്, പരുണിക സിസോദിയ, കേസരി ദൃതി, ആയുഷി ശുക്ല, ആനന്ദിത കിഷോർ, വൈഷ്ണവി എസ്.
- Also Read: ദേശീയ ഗെയിംസിൽ മുഹമ്മദ് ജസീലിന്റെ അടിപൂരം; കേരളത്തിന് മൂന്നാം സ്വർണം - GOLD FOR MUHAMMAD JAZEEL IN WUSHU
- Also Read: ഒടുവില്‍ പൊരുതിത്തോറ്റു; ദേശീയ ഗെയിംസിൽ ബീച്ച് ഹാൻഡ്ബോളില്‍ കേരളത്തിന് ആദ്യ വെള്ളി - KERALA WINS FIRST SILVER
- Also Read: കിങ് ക്ലീന്‍ ബൗൾഡ്; രഞ്ജിയില്‍ രോഹിതിന് പിന്നാലെ വിരാട് കോലിയും നിരാശരാക്കി- വീഡിയോ - VIRAT KOHLI CLEAN BOWLED