ക്വാലാലംപൂർ (മലേഷ്യ): അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിൽ ജേതാക്കളായി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒൻപതു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാമതും കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് വനിതകള്‍ ഉയര്‍ത്തിയ 83 റൺസ് വിജയലക്ഷ്യം 11.2 ഓവറിൽ അനായാസം ഇന്ത്യയെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടൂര്‍ണമെന്‍റില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന ഇന്ത്യ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ വളരെ വേഗത്തില്‍ തന്നെ പവലിയനിലേക്ക് അയക്കുകയായിരുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 18 പന്തിൽ 23 റണ്‍സെടുത്ത മൈക് വാൻ വൂസ്റ്റാണ് ടോപ് സ്കോറർ. 14 പന്തില്‍ 16 റൺസെടുത്ത ജെമ്മ ബോത (16), ഡയറ രംകന്‍ (3), കൈല റെയ്നകെ (7), ഷേഷ്‍ലി നായിഡു, ആഷ്‍ലി വാൻവിക്, മൊണാലിസ ലെഗോഡി എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി.
Also Read: ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അണ്ടർ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിൽ - TEAM INDIA IN TO THE FINAL
മറുപടി ബാറ്റിങ്ങിൽ ജി. കമാലിനി എട്ട് റണ്‍സിന് പുറത്തായെങ്കലും. 44 റൺസെടുത്ത് ഗോൻഗാഡി തൃഷയും 26 റൺസെടുത്ത സനിക ചൽക്കെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് ഇന്ത്യ വിജയമുറപ്പിച്ചത്. പരുനിക സിസോദിയയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്.
ഗോൻഗാഡി തൃഷ 15 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. പരുനിക, ആയുഷി ശുക്ല, വൈഷ്ണവി ശർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി. മലയാളി താരം വി.ജെ. ജോഷിതക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ല.
സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. അതേസമയം കരുത്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക കലാശപ്പോരിലേക്ക് യോഗ്യത നേടുകയായിരുന്നു. 2023ൽ അണ്ടർ 19 വനിതാ ടി20 ലോകകപ്പില്‍ ഷെഫാലി വർമയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ കിരീടം നേടിയിരുന്നു.
- Also Read: ഇന്ത്യ vs ദക്ഷിണാഫ്രിക്ക: അണ്ടർ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ന് കലാശപ്പോരാട്ടം - INDIA WOMEN VS SOUTH AFRICA WOMEN
- Also Read: ഒടുവില്‍ പൊരുതിത്തോറ്റു; ദേശീയ ഗെയിംസിൽ ബീച്ച് ഹാൻഡ്ബോളില്‍ കേരളത്തിന് ആദ്യ വെള്ളി - KERALA WINS FIRST SILVER
- Also Read: കിങ് ക്ലീന്‍ ബൗൾഡ്; രഞ്ജിയില്‍ രോഹിതിന് പിന്നാലെ വിരാട് കോലിയും നിരാശരാക്കി- വീഡിയോ - VIRAT KOHLI CLEAN BOWLED
- Also Read: ദേശീയ ഗെയിംസിൽ മുഹമ്മദ് ജസീലിന്റെ അടിപൂരം; കേരളത്തിന് മൂന്നാം സ്വർണം - GOLD FOR MUHAMMAD JAZEEL IN WUSHU