പാരിസ്:യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ പോളണ്ടിന്‍റെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു പോര്‍ച്ചുഗര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ സ്വന്തമാക്കി.ദേശീയ ടീമിനായി താരത്തിന്‍റെ 135-ാം ഗോൾ കൂടിയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗലിന്‍റെ മുഴുവൻ ഗോളുകൾക്കും പിറന്നത്.
റോബർട്ടോ മാർട്ടിനെസിന്‍റെ പോർച്ചുഗൽ ഗ്രൂപ്പ് എ1-ൽ ഒരു കളി ബാക്കിനിൽക്കെ ഒന്നാമതെത്തി. ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളും ഇതിനകം അവസാന എട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. തുടക്കത്തിൽ പോളണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.
72-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഗോൾ കണ്ടെത്തിയ ക്രിസ്റ്റ്യാനോ 87-ാം മിനിറ്റിൽ ബൈസിക്കിൾ കിക്കിലൂടെ വീണ്ടും വല കുലുക്കുകയായിരുന്നു.
ആദ്യ പകുതിയിൽ പോർച്ചുഗൽ ഒരു ഷോട്ട് അടിച്ചെങ്കിലും അത് ലക്ഷ്യത്തിലേക്കെത്തിയില്ല.റൊണാൾഡോയെ കൂടാതെ റാഫേൽ ലിയോ, ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവരാണ് പോര്‍ച്ചുഗലിനായി ഗോളടിച്ചത്. 88-ാം മിനിറ്റിൽ പോളണ്ടിന് വേണ്ടി ഡൊമിനിക് മാർസുക്ക് ആശ്വാസ ഗോൾ നേടി. പരുക്കിനെ തുടര്‍ന്ന് സൂപ്പർ താരം ലെവൻഡോവ്സ്കിയില്ലാതെയാണ് പോളണ്ട് കളത്തിലിറങ്ങിയത്.