ഇന്ത്യയുടെ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് അധികമാർക്കും അറിയാത്തതും കൗതുകമുണർത്തുന്നതുമായ ചില കാര്യങ്ങളുണ്ട്. ചരിത്രവുമായി ഇഴചേർന്നു കിടക്കുന്ന അത്തരം ചില വസ്‌തുതകളാണ് ഈ ലേഖനത്തിൽ.
- എല്ലാവര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ഭവനും പരിസരങ്ങളും വൈദ്യുത ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. ഇപ്പോള്‍ മിന്നിമറയുന്ന വിവിധ വര്‍ണങ്ങളുള്ള ഡൈനമിക് വിളക്കുകളുപയോഗിച്ചാണ് അലങ്കാരം. 1.6 കോടി നിറങ്ങളുടെ കോംബിനേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്.
- റിപ്പബ്ലിക് ദിനത്തിൽ രാഷ്‌ട്രപതി ദേശീയപതാക ഉയര്‍ത്തുമ്പോള്‍ ആദരസൂചകമായി 21 ഗണ്‍സല്യൂട്ട് നല്‍കും.
- 1950 ജനുവരി 26ന് രാജ്യത്തെ ആദ്യ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ അതിഥിയായത് ഇന്തോനേഷ്യയിലെ അന്നത്തെ പ്രസിഡന്‍റ് സുകാര്‍ണോയാണ്.
- 1955 ലാണ് രാജ്യത്തെ ആദ്യ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമായത്. ആദ്യ പരേഡില്‍ മുഖ്യാതിഥിയായത് പാകിസ്ഥാന്‍റെ ആദ്യ ഗവര്‍ണര്‍ ജനറലായ മാലിക് ഗുലാം മുഹമ്മദ് ആണ്.
- റിപ്പബ്ലിക് ദിനത്തില്‍ രാഷ്‌ട്രപതിയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ ഇത് പ്രധാനമന്ത്രിയുടെ ചുമതലയാണ്.
- സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവര്‍ക്കുള്ള ആദര സൂചകമായി ദേശീയപ്രാധാന്യമുള്ള എല്ലാ ദിനങ്ങളിലും പ്രധാനമന്ത്രി അമര്‍ ജവാന്‍ ജ്യോതിയിലെത്തി പുഷ്‌പഹാരം സമര്‍പ്പിക്കും.
- ഇന്ത്യയുടെ ധീര സൈനികര്‍ക്കുള്ള ആദരവുകളായ പരംവീര്‍ ചക്ര, മഹാ വീര്‍ ചക്ര, വീര്‍ചക്ര, കീര്‍ത്തി ചക്ര അശോക ചക്ര എന്നിവ സമ്മാനിക്കുന്നതും റിപ്പബ്ലിക് ദിനത്തിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനുവരി 26, ദിനത്തിന് പിന്നിലെ ചരിത്രം
- 1930 ല്‍ പൂര്‍ണ സ്വരാജ്യ എന്ന ആവശ്യവുമായി ബഹുജനപ്രക്ഷോഭത്തിന് തുടക്കം കുറിച്ച ദിനമാണ് ജനുവരി 26.
- മഹാത്മാഗാന്ധി ക്രമേണയുള്ള ഒരു മോചനമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ മറുവശത്ത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും സുഭാഷ് ചന്ദ്രബോസുമടങ്ങുന്ന സംഘം അടിയന്തരമായി പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യവുമായി രംഗത്ത് എത്തി.
- നെഹ്റു കോണ്‍ഗ്രസ് അധ്യക്ഷനായതോടെ സര്‍ദാര്‍ പട്ടേല്‍, രാജാജി, ഗാന്ധിജി എന്നിവരടങ്ങിയ സംഘം സ്വതന്ത്ര്യ പ്രഖ്യാപനം എഴുതിയുണ്ടാക്കി. 1929 ഡിസംബര്‍ 31നായിരുന്നു ഇത്. തുടര്‍ന്ന് നെഹ്‌റു ത്രിവര്‍ണപതാക ഉയര്‍ത്തുകയും ചെയ്‌തു. മധ്യത്തില്‍ ഗാന്ധിയന്‍ ചര്‍ക്ക ആലേഖനം ചെയ്‌ത ത്രിവര്‍ണ പതാക ആയിരുന്നു ഇത്.
- 1930 ജനുവരി 26ന് പൂര്‍ണ സ്വരാജ് പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചു. തുടര്‍ന്നുള്ള പതിനേഴ് വര്‍ഷങ്ങളിലും ഇതേ ദിവസം സ്വാതന്ത്ര്യ ദിനാഘോഷം തുടര്‍ന്നു.
- 1935ലാണ് ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്‌ട് ഔദ്യോഗികമായി പാസാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കിയ ഏറ്റവും വലിയ നിയമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയില്‍ ഉത്തരവാദിത്ത ഭരണം സ്ഥാപിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കിയ രണ്ടാമത്തെ ഭരണഘടന പരിഷ്‌കാരമായിരുന്നു ഇത്.
- 1947ല്‍ ഇതേ ദിവസം സ്വാതന്ത്ര്യം നല്‍കണമെന്ന് നാം ആവശ്യപ്പെട്ടു. എന്നാല്‍ മൗണ്ട് ബാറ്റണ്‍ ഓഗസ്‌റ്റ് പതിനഞ്ച് തെരഞ്ഞെടുക്കുകയായിരുന്നു.
- അത് കൊണ്ടാണ് ഭരണഘടന തയാറാക്കിയപ്പോള്‍ അതിന്‍റെ പ്രഖ്യാപനത്തിനായി ജനുവരി 26 തെരഞ്ഞെടുത്തത്.
- 1950 ജനുവരി 26 നാണ് വന്ദേമാതരം ദേശീയ ഗീതമായി സ്വീകരിച്ചതും. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദ മഠം എന്ന നോവലില്‍ നിന്ന് തെരഞ്ഞെടുത്ത ഗീതമാണിത്. കവിതയുടെ എട്ടുവരികളാണ് ദേശീയ ഗീതമായി സ്വീകരിച്ചത്.
- ദേശീയ ചിഹ്‌നം സ്വീകരിച്ചതും ഇതേ ദിവസമാണ്. 1947 ല്‍ തന്നെ അശോകസ്‌തംഭത്തിലെ സിംഹത്തെ ദേശീയ ചിഹ്നമായി സ്വീകരിച്ചിരുന്നു. നിലവിലുള്ള ചിഹ്നം ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26നാണ് സ്വീകരിച്ചത്.
Also Read: ഇന്ത്യ എങ്ങനെ റിപബ്ലിക്കായി? ചരിത്രവും വസ്‌തുതകളും..