ന്യൂഡൽഹി: 2025 ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് അനുകൂലമായ വാർത്തയുമായി ഐസിസി പ്രതിനിധി സംഘം. ചാമ്പ്യൻസ് ട്രോഫി ഒരുക്കങ്ങളിൽ ഐസിസി സംതൃപ്‌തി പ്രകടിപ്പിച്ചു. ടൂർണമെന്‍റുകൾ നടക്കുന്ന സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. ലാഹോറിലെ പ്രശസ്‌തമായ ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം എന്നിവ ഉൾപ്പെടുന്നതായിരുന്നു സന്ദര്‍ശനം. സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മറ്റ് പ്രധാന ക്രമീകരണങ്ങളുമാണ് പരിശോധനാ സംഘം പ്രധാനമായും അവലോകനം ചെയ്‌തത്.
ലാഹോറിലും കറാച്ചിയിലും ഇസ്ലാമാബാദിലും സുരക്ഷാ ക്രമീകരണങ്ങൾ തൃപ്തികരമാണെന്ന് ഐസിസി പ്രതിനിധി വിശേഷിപ്പിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെയും ഐസിസി പ്രതിനിധി സംഘം കണ്ടു. ചാമ്പ്യൻസ് ട്രോഫിക്കും ടൂർണമെന്‍റില്‍ പങ്കെടുക്കുന്നവർക്ക് ലോകോത്തര ക്രമീകരണങ്ങൾ സംബന്ധിച്ച് ഐസിസി പ്രതിനിധികൾക്ക് പിസിബി ഉറപ്പ് നൽകി. ടീമുകൾക്ക് സമ്പൂർണ സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം ഉറപ്പു നൽകി.
സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു