ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ക്രിക്കറ്റ് ടീമിനെ കൊണ്ടുപോയിരുന്ന ബസ് ഡ്രൈവർ താരങ്ങളുടെ കിറ്റുകൾ ബസിൽവച്ച് പൂട്ടി. ഡ്രൈവറിന് വളരെക്കാലമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കളിക്കാരുടെ കിറ്റ് ബാഗുകളും മറ്റു ചില വസ്‌തുക്കളും പിടിച്ചെടുത്ത് ബസിൽ പൂട്ടിയിട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദർബാർ രാജ്ഷാഹി ടീമിന്‍റെ താരങ്ങളുടെ കിറ്റുകളാണ് ഡ്രൈവറെടുത്തത്. തനിക്കു പ്രതിഫലം കിട്ടാതെ ഒരു കിറ്റും വിട്ടുനൽകില്ലെന്നാണു ഡ്രൈവറുടെ നിലപാട്. ബംഗ്ലാദേശ് താരങ്ങളുടേയും വിദേശ താരങ്ങളുടേയും കിറ്റുകൾ ബസിലുണ്ട്. ശമ്പളം നൽകിയില്ലെങ്കിൽ കളിക്കാരുടെ കിറ്റ് ബാഗുകളും സാധനങ്ങളും തിരികെ നൽകില്ലെന്ന് ഡ്രൈവർ വ്യക്തമാക്കി.
Also Read:ദുബായിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നു - INDIA VS PAKISTAN MATCH TICKETS
ശമ്പളം കിട്ടിയാൽ കിറ്റുകൾ വിട്ടുനൽകാൻ ഞാന്‍ തയാറാണ്, അവ സുരക്ഷിതമാണെന്നും ഡ്രൈവർ പറഞ്ഞു. ബംഗ്ലദേശ് പ്രീമിയർ ലീഗിനെ നാണംകെടുത്തുന്ന വിവാദ സംഭവമാണ് പുറത്തുവന്നത്. കൂടാതെ ഒരു ഡ്രൈവർ കളിക്കാരുടെ കിറ്റ് ബാഗ് കൈവശപ്പെടുത്തുന്ന ഇത്തരം കേസുകൾ വളരെ അപൂർവമാണ്.
ലീഗിനെതിരെ അഴിമതി, ഒത്തുകളി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ക്രിക്കറ്റ് ബോർഡിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നടത്തിയ റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ടൂർണമെന്‍റിലെ ദർബാർ രാജ്ഷാഹി ടീമിലെ കളിക്കാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
വിദേശതാരങ്ങൾക്കുള്‍പ്പടെ പ്രതിഫലം നൽകിയിട്ടില്ല. ചില താരങ്ങൾക്കു മാത്രം 25 ശതമാനം പ്രതിഫലം ലഭിച്ചതായും പറയപ്പെടുന്നു. വിന്‍ഡീസ് താരങ്ങളായ മാർക് ഡെയാൽ, മിഗ്വൽ കമിൻസ്, പാക് താരം മുഹമ്മദ് ഹാരിസ്, അഫ്‌ഗാന്‍ താരം അഫ്താബ് ആലം സിംബാബ്‍വെ താരം റയാൻ ബേൾ എന്നിവര്‍ക്ക് പ്രതിഫലമായി ഇതുവരെ തുകയൊന്നും കിട്ടിയിട്ടില്ലായെന്ന് റിപ്പോര്‍ട്ട്.