ETV Bharat / automobile-and-gadgets

വരാനിരിക്കുന്ന നത്തിങ് ഫോൺ 3എ സീരീസ് ഇന്ത്യയിൽ തന്നെ നിർമിക്കും: 500ലധികം ജീവനക്കാരുമായി ചെന്നൈയിൽ ഫാക്‌ടറി റെഡി - NOTHING PHONE 3A SERIES

നത്തിങ് ഫോൺ 3എ സീരീസ് ചെന്നൈയിലെ ഫാക്‌ടറിയിൽ നിർമിക്കും. വിശദാംശങ്ങൾ...

NOTHING PHONE 3A PRICE INDIA  NOTHING PHONE 3A EXPECTED FEATURES  NOTHING NEW PHONE  നത്തിങ് ഫോൺ 3 എ
In picture: Nothing Phone 2 for representation (Nothing)
author img

By ETV Bharat Tech Team

Published : Feb 10, 2025, 4:42 PM IST

ഹൈദരാബാദ്: വ്യത്യസ്‌തമാർന്ന രൂപകൽപ്പനയിലൂടെ ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റിയ സ്‌മാർട്ട്‌ഫോൺ നിർമാതാക്കളാണ് നത്തിങ്. തങ്ങളുടെ മിഡ്‌ റേഞ്ച് ഫോണായ നത്തിങ് ഫോൺ 3എ സീരീസ് ലോഞ്ച് ചെയ്യാനിരിക്കെ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഫോൺ 3 എ സീരീസ് ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായുള്ള കമ്പനി മാർച്ച് 4ന് വൈകുന്നേരം 3.30നാണ് ലോഞ്ച് ചെയ്യുക. ഇക്കാര്യം കമ്പനി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.

നത്തിങ് ഫോൺ 3 എ, 3 എ പ്രോ എന്നിവയായിരിക്കും ഈ സീരീസിൽ പുറത്തിറക്കുക. നത്തിങ് ഫോൺ 3 എ സീരീസിൽ ഐഫോൺ 16 മോഡലിന് സമാനമായ ആക്ഷൻ ബട്ടൺ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സൂചന നൽകുന്നതാണ് കമ്പനിയുടെ ടീസർ കമ്പനി പുറത്തുവിട്ടിരുന്നു. പുതിയതും വ്യത്യസ്‌തമായതുമായ ഡിസൈനിൽ ഈ ഫോൺ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

കമ്പനി പറയുന്നതനുസരിച്ച്, നത്തിങ് ഫോൺ 3എ സീരീസ് കമ്പനിയുടെ ചെന്നൈയിലെ നിർമാണ പ്ലാന്‍റിലാണ് നിർമിക്കുകയെന്നാണ് സൂചന. പ്ലാന്‍റിൽ 500ലധികം ജീവനക്കാരുണ്ടെന്നും അതിൽ 95 ശതമാനം തൊഴിലാളികളും സ്ത്രീകളാണെന്നുമാണ് കമ്പനി പറയുന്നത്. ചെന്നെയിലെ ഫാക്‌ടറിയിൽ നിന്നും ഉത്‌പാദിപ്പിക്കുന്ന ഫോണുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമോ എന്നതിനെക്കുറിച്ച് കമ്പനി ഒന്നും പറയുന്നില്ല.

വ്യത്യസ്‌തമാർന്ന രൂപകൽപ്പനയിലൂടെ ലോക സ്‌മാർട്ട്‌ഫോൺ വിപണിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്പനിയാണ് നത്തിങ്. വളരെ പെട്ടന്നാണ് സ്‌മാർട്ട്‌ഫോൺ വിപണിയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കമ്പനിക്ക് കഴിഞ്ഞത്. ലോകമെമ്പാടും 7 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചതായും വരുമാനം ഒരു ബില്യൺ ഡോളർ (100 കോടി രൂപ) പിന്നിട്ടതായും നത്തിങ് പറയുന്നു. നിലവിൽ കമ്പനിക്ക് രാജ്യത്തിലുടനീളം 7,000 റീട്ടെയിൽ സ്റ്റോറുകളും 300 സർവീസ് സെന്‍ററുകളുമുണ്ട്.

നത്തിങ് ഫോൺ 3 എ സീരീസ്: സ്പെസിഫിക്കേഷനുകൾ
പ്രൊസസർ: എക്‌സിൽ ഒന്നിലധികം ടിപ്‌സ്റ്ററുകൾ പറയുന്നതനുസരിച്ച്, നത്തിങ് ഫോൺ 3 എ സീരീസിൽ ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റിലായിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ഇത് മെച്ചപ്പെട്ട പെർഫോമൻസ് നൽകുന്ന പ്രൊസസറാണ്.

ഡിസ്‌പ്ലേ: 120 ഹെട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ എഫ്‌എച്ച്‌ഡി പ്ലസ് AMOLED ഡിസ്‌പ്ലേ ആയിരിക്കും നത്തിങ് ഫോൺ 3 എ സീരീസിൽ ഫീച്ചർ ചെയ്യുക. ഉപയോക്താക്കളുടെ വിഷ്വൽ, ഗെയിമിങ് എക്‌സ്‌പീരിയൻസ് മെച്ചപ്പെടുത്തുന്നതായിരിക്കും ഈ ഡിസ്‌പ്ലേ.

ക്യാമറ: ടിപ്‌സ്റ്റർ അഭിഷേക് യാദവിന്‍റെ എക്‌സ് പോസ്റ്റ് അനുസരിച്ച് ഈ സീരീസിലെ ഫോണുകളിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം പ്രതീക്ഷിക്കാം. 50 എംപി പ്രൈമറി സെൻസർ, 2x ഒപ്റ്റിക്കൽ സൂമോടു കൂടിയ 50 എംപി ടെലിഫോട്ടോ ലെൻസ്, 8 എംപി അൾട്രാ-വൈഡ് ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്.

ബാറ്ററി, ചാർജിങ്: 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയായിരിക്കാം ഫോണിലുള്ളത്.

റാം, സ്റ്റോറേജ്: 8 ജിബി റാം+128 ജിബി സ്റ്റോറേജ്, 12 ജിബി റാം+256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിലാവും ലഭ്യമാവുക.

വിൽപ്പന: നത്തിങ് ഫോൺ 3 എ സീരീസിലെ ഫോണുകൾ ലോഞ്ച് ചെയ്‌തതിന് ശേഷം ഫ്ലിപ്‌കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും.

ഫോണിന്‍റെ പിൻവശത്ത് ഗ്ലിഫ് ഇന്‍റർഫേസ് എൽഇഡി ലൈറ്റിങ് സിസ്റ്റം ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. കൂടാതെ നത്തിങ് ഫോൺ 3 എ സീരീസിൽ ഐഫോൺ 16 മോഡലിന് സമാനമായ ആക്ഷൻ ബട്ടൺ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സൂചന നൽകുന്നതാണ് കമ്പനിയുടെ ടീസർ.

വില എത്രയായിരിക്കും: നത്തിങ് ഫോൺ 3 എയുടെ മുൻമോഡലായ ഫോൺ 2 എയുടെ വില ഇന്ത്യയിൽ 24,000 രൂപയാണ്. അതേസമയം ഫോൺ 2 എ പ്ലസിന്‍റെ വില 28,000 രൂപയിൽ താഴെയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നത്തിങ് ഫോൺ 3 എയുടെ വില 30,000 രൂപയിൽ കൂടുതലാകാം. എന്നാൽ ഫോൺഅറീനയുടെ റിപ്പോർട്ട് അനുസരിച്ച്, നത്തിങ് ഫോൺ 3 എ ബേസിക് മോഡലിന് 500 ഡോളറും (ഏകദേശം 43,000 രൂപ) പ്രോ മോഡലിന് 600 ഡോളറും (ഏകദേശം 52,000 രൂപ) വില പ്രതീക്ഷിക്കാം.

Also Read:

  1. ഐഫോൺ 16ന് സമാനമായ ആക്ഷൻ ബട്ടൺ: വേറിട്ട ഡിസൈനിൽ നത്തിങ് ഫോൺ 3 എ സീരീസ്; ലോഞ്ച് മാർച്ച് 4ന്
  2. iQOO നിയോ 10 ആർ vs നത്തിങ് ഫോൺ 3എ: മാർച്ചിൽ രണ്ട് മിഡ് റേഞ്ച് ഫോണുകൾ പുറത്തിറക്കും; മികച്ചതേത്? താരതമ്യം ചെയ്യാം...
  3. എന്‍റമ്മോ... ഇത്രയും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോണോ !! ഓപ്പോ ഫൈൻഡ് എൻ 5 ലോഞ്ച് ഫെബ്രുവരി 20ന്: വിശദാംശങ്ങൾ
  4. വിവോ വി30 ഇ vs മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷൻ: മികച്ചത് ഏത്? താരതമ്യം ചെയ്യാം...
  5. ബജറ്റ് ഫ്രണ്ട്‌ലി ഐഫോൺ വരുന്നു: ലോഞ്ച് ഈ ആഴ്‌ച; പ്രതീക്ഷിക്കാവുന്ന വിലയും ഫീച്ചറുകളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.