ന്യൂഡല്‍ഹി: രാജ്യാന്തര കറന്‍സികള്‍ക്ക് പകരം ഉപയോഗിക്കാനായല്ല രാജ്യത്ത് റിസര്‍വ് ബാങ്കടക്കം സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്ത്. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അമേരിക്കന്‍ ഡോളറിന് പകരം രാജ്യാന്തര ഇടപാടുകള്‍ക്കായി സ്വര്‍ണം ഉപയോഗിക്കാനുദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ ചോദ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വര്‍ണം സ്വര്‍ണമായി തന്നെ അവിടെ ഇരിക്കും. രാജ്യാന്തര കറന്‍സികള്‍ക്ക് പകരം ഉപയോഗിക്കില്ല. 1971ല്‍ സ്വര്‍ണ അധിഷ്‌ഠിത ഇടപാടുകള്‍ അമേരിക്ക അവസാനിപ്പിച്ചിരുന്നു. ഇതോടെ ഒരു സ്വത്ത് എന്ന നിലയിലുള്ള സ്വര്‍ണത്തിന്‍റെ പ്രധാന്യത്തിന് ഇടിവുണ്ടായി. എന്നാല്‍ അടുത്തിടെയായി ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ സ്വര്‍ണ ശേഖരം വിപുലപ്പെടുത്തുന്നുണ്ട്.
2006ല്‍ കേവലം ആറ് ശതമാനം മാത്രമായിരുന്നു നമ്മുടെ സ്വര്‍ണ ശേഖരം. എന്നാല്‍ 2024ല്‍ ഇത് 11ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ചൈന, ഇന്ത്യ, പോളണ്ട്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് ഇത്തരത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിലേറെയും. തുര്‍ക്കി തന്നെയാണ് സ്വര്‍ണം വാങ്ങലില്‍ ഏറ്റവും മുന്നില്‍. ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയരുകയാണ്.
ഇന്ത്യയില്‍ സ്വര്‍ണത്തിന്‍റെ ആവശ്യകതയും വര്‍ധിച്ച് കൊണ്ട് ഇരിക്കുന്നുവെന്നും നിര്‍മ്മല കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്‌ത്രീകള്‍ പൊതുവെ സ്വര്‍ണത്തിലാണ് നിക്ഷേപം നടത്തുന്നത്. ഇത് കുറച്ച് കൂടി സുരക്ഷിതമാണെന്ന് അവര്‍ കരുതുന്നു.
സന്തുലിതമായ നിക്ഷേപത്തിനായാണ് റിസര്‍വ് ബാങ്ക് തങ്ങളുടെ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ വിദേശ വിനിമയ ശേഖരത്തില്‍ ഡോളറിനും മേല്‍ക്കൈയുണ്ട്. സ്വര്‍ണത്തിനൊപ്പം മറ്റ് കറന്‍സികളുടെ ശേഖരത്തിലും റിസര്‍വ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വൈവിധ്യവത്ക്കരണത്തിന്‍റെ ഭാഗം മാത്രമാണ്. അല്ലാതെ ഇന്ത്യ വിദേശ ഇടപാടുകള്‍ക്കായി സ്വര്‍ണത്തിലേക്ക് മാറുന്നുവെന്നല്ല ഇതിനര്‍ത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ ഡോളറിനെ മാറ്റാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചില രാജ്യങ്ങള്‍ ബദലുകള്‍ തേടുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇത്തരത്തിലൊരു നീക്കവും നടത്തുന്നില്ലെന്ന് നിര്‍മ്മല അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
Also Read: ആദായനികുതി ആശ്വാസവും റിപ്പോ നിരക്ക് കുറയ്ക്കലും ഉപഭോഗത്തിന് ഉണര്‍വേകും: നിര്‍മ്മല സീതാരാമന്‍