തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ച് കേരളം. ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരളത്തിന്‍റെ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം. അവസാന മത്സരത്തിൽ ബീഹാറിനെ ഇന്നിങ്സിനും 169 റൺസിനും തോല്‍പ്പിച്ചാണ് കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സ്കോർ: കേരളം – 351, ബിഹാർ – 64 & 118.
Also Read:ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ; നാലാം മത്സരം കടുക്കും - IND VS ENG 4TH T20
ആദ്യ ഇന്നിങ്സിൽ 64 റൺസിനു തകര്‍ന്നടിഞ്ഞ് ഫോളോ ഓൺ ചെയ്‌ത ബീഹാർ, രണ്ടാം ഇന്നിങ്സിലും 117 റൺസിന് പുറത്തായതോടെയാണ് കേരളം ജയം നേടിയത്. വിജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. എലൈറ്റ് ഗ്രൂപ്പ് സിയിൽ ഹരിയാന, കർണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയവരെ വീഴ്‌ത്തി കേരളം ആധിപത്യം നേടുകയായിരുന്നു. ഹരിയാന – കർണാടക മത്സരം കൂടി കഴിഞ്ഞാല്‍ കേരളത്തിനൊപ്പം ഗ്രൂപ്പിൽനിന്ന് ആരാണ് ക്വാർട്ടറിലേക്കെത്തുന്ന കാര്യത്തിൽ തീരുമാനമാകു.