മുംബൈ:പാരിസ് ഒളിമ്പിക്‌സിന് മുന്നോടിയായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് എട്ടരക്കോടി രൂപ സംഭാവനയായി നല്‍കുമെന്ന് ക്രിക്കറ്റ് സംഘടനയായ ബിസിസിഐ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ബിസിസിഐ സെക്രട്ടറി ജയ്‌ഷായാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 26നാണ് ഫ്രഞ്ച് മഹാനഗരത്തില്‍ ഒളിമ്പിക്‌സ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക.
'2024 പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനിറങ്ങുന്ന അത്‌ലറ്റുകളെ ബിസിസിഐ പിന്തുണയ്‌ക്കുന്നു എന്ന കാര്യം പ്രഖ്യാപിക്കുന്നതില്‍ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ക്യാമ്പയിനിന്‍റെ ഭാഗമായി ഞങ്ങള്‍ എട്ടരക്കോടി നല്‍കും. എല്ലാ മത്സരാര്‍ഥികള്‍ക്കും വിജയാശംസകള്‍, ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തൂ...'- എക്‌സ് പോസ്റ്റില്‍ ജയ്‌ഷാ വ്യക്തമാക്കി.