ETV Bharat / state

ദേവസ്വം ആസ്ഥാനത്തേക്ക് പദയാത്രക്കൊരുങ്ങി ശിവഗിരി മഠം; ഷര്‍ട്ട് ധരിച്ച് ക്ഷേത്രദർശനമടക്കമുള്ള ആവശ്യങ്ങൾ - TEMPLE ENTRY WEARING SHIRTS

ജനുവരി 17 ന് ആചാര പരിഷ്‌കരണ യാത്ര നടത്താനാണ് തീരുമാനം.

SIVAGIRI MADAM PRESIDENT  MALE DEVOTEES REMOVING UPPER ATTAIR  DRESS CODE IN KERALA TEMPLES  ശിവഗിരി മഠം ആചാര പരിഷ്‌കരണ യാത്ര
Sivagiri Madam President Swami Sachidananda (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 15, 2025, 4:05 PM IST

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് പദയാത്ര നടത്താനൊരുങ്ങി ശിവഗിരി മഠം. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താന്‍ അനുമതി നല്‍കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര. ജനുവരി 17 ന് ആചാര പരിഷ്‌കരണ പദയാത്ര നടത്താനാണ് തീരുമാനമെന്ന് മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന്‍റെ പോഷക സംഘടനയായ ഗുരുധര്‍മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിലാകും പദയാത്ര.

ഗുരുദേവ പാരമ്പര്യം പിന്തുടരുന്ന ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ മേൽവസ്‌ത്രം ധരിച്ചുള്ള ദർശനം പരിഷ്‌കാരം നടപ്പാക്കുന്നതിന് ശിവഗിരി മഠം ഇതിനകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മഹാ ക്ഷേത്രങ്ങളിലും പരിഷ്‌കരണം സാധ്യമാക്കണമെന്നാണ് ശിവഗിരി മഠത്തിന്‍റെ ആവശ്യം. ഗുരുദേവ പാരമ്പര്യം പിന്തുടരുന്ന മഹാ ക്ഷേത്രമായ ചെറായി ഗൗരീശ്വര ക്ഷേത്രം, കോട്ടയത്തെ കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കോഴിക്കോട്ടെ ശ്രീകണ്‌ഠേശ്വര ക്ഷേത്രം എന്നിവിടങ്ങളിലും പരിഷ്‌കരണം വേണമെന്നാണ് ആവശ്യം.

ഷര്‍ട്ട് ധരിക്കാനുള്ള അവകാശത്തിന് പുറമേ, ദേവസ്വം ബോര്‍ഡ് സവര്‍ണ ജനതയുടെ അധികാര കുത്തകയാക്കാതെ എല്ലാ സമുദായങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുക, സംവരണം ഏര്‍പ്പാടാക്കുക, ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ദേവസ്വം ക്ഷേത്രങ്ങളില്‍ ജാതിഭേദമില്ലാതെ പൂജാ കര്‍മങ്ങള്‍ നടത്താനുള്ള അവകാശം നൽകുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് പദയാത്ര.

ക്ഷേത്രങ്ങളിലെ ആചാര പരിഷ്‌കരണത്തിന് സര്‍ക്കാര്‍ ഉറച്ച നടപടികളെടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു

"ദേവസ്വം ബോര്‍ഡ് സവര്‍ണ ജനതയുടെ അധികാര കുത്തകയാവാതെ എല്ലാ സമുദായങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തണം. ഗുരുവായൂരും ശബരിമലയിലും അടക്കം ജാതി കണക്കിലെടുക്കാതെ എല്ലാവര്‍ക്കും പൂജാദി കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കണം. വ്യാസന്‍, വസിഷ്‌ഠന്‍, വാല്‍മീകി, ശങ്കരാചാര്യര്‍ എന്നിവര്‍ക്കൊപ്പം ഉത്കൃഷ്‌ട രചനകള്‍ നടത്തിയ ശ്രീനാരായണ ഗുരുവിന്‍റെ കൃതികള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ലഭ്യമാക്കണം. ദൈവ ദശകം പോലുള്ളവ ചൊല്ലാന്‍ അനുവാദം നല്‍കണം. മത പാഠശാലകളില്‍ ഗുരു ദേവ കൃതികള്‍ പഠിപ്പിക്കണം. ഈ ആവശ്യങ്ങളൊക്കെ ഉന്നയിച്ചാണ് ആചാര പരിഷ്‌കരണ യാത്ര." -സ്വാമി സച്ചിദാനന്ദ പറഞ്ഞു.

17 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ശ്രീനാരായണ ഗുരു പാർക്കിൽ നിന്ന് തുടങ്ങുന്ന പദയാത്ര തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ അവസാനിക്കും. ശിവഗിരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിലാകും പദയാത്ര.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ നടത്തിയ ശിവഗിരി തീര്‍ഥാടന സമ്മേളനത്തിനിടെയാണ് ആചാര പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നത്. ഡിസംബര്‍ 31 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്‌തത്. പ്രസംഗത്തിൽ ക്ഷേത്രങ്ങളിൽ ഷർട്ട് അഴിച്ച ശേഷം മാത്രമേ ദർശനം നടത്താൻ പാടുള്ളൂ എന്ന നിലപാടിൽ മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് വിവാദമായത്.

ശ്രീനാരായണ ഗുരുവിന്‍റെ വീക്ഷണങ്ങളും പാരമ്പര്യവും പിന്തുടര്‍ന്ന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പരിഷ്‌കരണം ഉണ്ടാവണമെന്ന് ധര്‍മ സംഘം ട്രസ്‌റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ ഈ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇക്കാലത്തും മേൽവസ്‌ത്രം അഴിപ്പിച്ച് പ്രവേശനം നടത്തുന്നത് അനാചാരമാണ്. അത് ശ്രീനാരായണ ക്ഷേത്രങ്ങളിലെങ്കിലും ഒഴിവാക്കണമെന്നും സമ്മേളനത്തിൽ സച്ചിദാനന്ദ സ്വാമി പറഞ്ഞിരുന്നു.

പിന്നാലെ നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ ക്ഷേത്രങ്ങളിൽ ഷർട്ട് ഊരിയേ കടക്കാൻ പാടുള്ളൂ എന്ന ആചാരം മാറണമെന്ന ശിവഗിരി മഠാധിപതിയുടെ ആഹ്വാനത്തെ, സാമൂഹിക പരിഷ്‌കരണമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷര്‍ട്ടിട്ട് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തു വരികയായിരുന്നു. കാലങ്ങളായി നിലനിൽക്കുന്ന ആചാരം മാറ്റണം എന്ന് പറയാൻ ഇവർ ആരാണെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. വസ്‌ത്രം അഴിക്കുന്നത് നമ്പൂതിരി ആണോ എന്ന് തിരിച്ചറിയാന്‍ വേണ്ടി ആണെന്ന് ചിലർ വ്യാഖ്യാനം ചെയ്‌തു. ഇതെല്ലാം ഹിന്ദുവിന് മേലെ മാത്രം ആണോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

'ക്രിസ്‌ത്യൻ - മുസ്‌ലിം വിഭാഗങ്ങളിലെ വസ്‌ത്ര ധാരണത്തെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യം ഉണ്ടോ ? ഹിന്ദുവിന്‍റെ കാര്യം ഏതെങ്കിലും ഒരു കൂട്ടർ മാത്രമാണോ തീരുമാനിക്കുന്നത്. അവരുടെ ക്ഷേത്രത്തിൽ ഷർട്ട്‌ ഇടുന്നതിനെ എതിർക്കുന്നില്ല,' -എന്നൊക്കെയായിരുന്നു സുകുമാരന്‍ നായരുടെ വാദം.

സുകുമാരൻ നായർ സ്വാമി സച്ചിദാനന്ദയുടെ നിലപാടിനെതിരെ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. തുടർന്ന് അദ്ദേഹം സച്ചിദാനന്ദ സ്വാമിയെ അധിക്ഷേപിച്ചു എന്നാരോപിച്ച് ശ്രീ നാരായണ പ്രസ്ഥാനങ്ങൾ രംഗത്തെത്തി. കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശന വേദി സുകുമാരൻ നായരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിക്കുന്ന സാഹചര്യവുമുണ്ടായി.

ക്ഷേത്രങ്ങളിലെ മേൽവസ്‌ത്ര വിഷയത്തിൽ സച്ചിദാനന്ദ സ്വാമിക്കെതിരായ സുകുമാരൻ നായരുടെ പ്രസ്‌താവന കേരള പൊതു സമൂഹത്തിന് അപമാനമാണെന്നും സുകുമാരൻ നായർ മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഗുരുദേവ പാരമ്പര്യം പിന്തുടരുന്ന ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ പരിഷ്‌കാരം നടപ്പാക്കുന്നതിന് ശിവഗിരി മഠം ഇതിനകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പിന്നാലെ എസ്എൻഡിപി യോഗത്തിന്‍റെ കീഴിലുള്ള പല ക്ഷേത്രങ്ങളിലും പുരുഷന്‍മാര്‍ക്ക് മേല്‍വസ്‌ത്രം ധരിച്ച് മാത്രമേ ദര്‍ശനമുള്ളൂ എന്ന ആചാരം എടുത്തു കളഞ്ഞു. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം, ആലപ്പുഴ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ നിന്ന് അടുത്തിടെ ഈ നിബന്ധന എടുത്ത് കളഞ്ഞിരുന്നു.

Also Read: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഇനി പുരുഷന്‍മാര്‍ക്ക് മേല്‍വസ്ത്രം ധരിക്കാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.