ഹൈദരാബാദ്: ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്ഥാനിലേക്ക് സന്ദർശനം നടത്തിയേക്കും.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ക്യാപ്റ്റൻമാർ അതിഥേയ രാജ്യത്തുവെച്ച് വാർത്തസമ്മേളനം നടത്തുകയും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ഇതില്‍ പങ്കെടുക്കാനാണ് താരം സന്ദര്‍ശിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
Check out the full fixtures for the ICC Champions Trophy 2025. pic.twitter.com/oecuikydca
— ICC (@ICC) December 24, 2024
ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന എട്ട് രാജ്യങ്ങളിൽ നിന്നുള്ള ക്യാപ്റ്റൻമാർ ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍ രോഹിതിന്‍റെ പാകിസ്ഥാൻ പര്യടനം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ടീം ഇന്ത്യക്ക് പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യയുടെ എല്ലാം മത്സരങ്ങളും യുഎഇയില്‍ വച്ചാണ് നടക്കുക. അതിനാല്‍ ബിസിസിഐ ക്യാപ്റ്റനെ പാകിസ്ഥാനിലേക്ക് പോകാൻ അനുവദിക്കാനുള്ള സാധ്യത വളരെ കുറവാണ്.
രോഹിത് ശർമയ്ക്ക് പാകിസ്ഥാനിൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഐസിസി ടൂർണമെന്‍റ് ചരിത്രത്തിൽ ഏതെങ്കിലും ഐസിസി ഇവന്‍റില്‍ ക്യാപ്റ്റന്മാരുടെ മീറ്റിങ് ഒഴിവാക്കുന്ന ഏക ക്യാപ്റ്റനായി താരം മാറും. എന്നാല്‍ ഐസിസി ഈ പരിപാടി ദുബായിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിവാദങ്ങള്‍ക്കിടയില്‍ രോഹിത് പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ അത് ചരിത്രമാകും.
ഫെബ്രുവരി 19 ന് പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തോടെ ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക. ഫെബ്രുവരി 20ന് ദുബായിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യൻ ടീം ആദ്യ മത്സരം കളിക്കുന്നത്. 2027 വരെ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാവും നടക്കുക.
Also Read: റെക്കോർഡുകളുടെ രാജകുമാരി; ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുമായി മന്ദാന - സ്മൃതി മന്ദാന