ഇന്നലെ നടന്ന കാറ്റലോണിയന്‍ ഡെര്‍ബിയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. എസ്പാൻയോളിനെതിരേ നടന്ന മത്സരത്തില്‍ ഡാനി ഓള്‍മോയുടെ ഇരട്ടഗോളിന്‍റേയും റാഫിന്‍ഹയുടെ ഗോളിന്‍റേയും പിന്‍ബലത്തിലാണ് ബാഴ്‌സയുടെ ജയം.
ഇതോടെ 12 മത്സരങ്ങളില്‍ നിന്ന് 33 പോയിന്‍റുമായി ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ. രണ്ടാമതുള്ള റയല്‍ മഡ്രിഡിനേക്കാള്‍ ഒമ്പത് പോയിന്‍റ് മുന്നിലാണ് ബാഴ്‌സ. മനോഹരമായ പാസിങ്ങിലൂടെയും മികച്ച ചലനത്തിലൂടെയും ആധിപത്യം പുലർത്തുകയും അവസരത്തിനൊത്ത് ഗോളടിക്കുകയുമായിരുന്നു ബാഴ്‌സ.
ആദ്യ എട്ട് മിനിറ്റിനുള്ളിൽ ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും 12-ാം മിനിറ്റിൽ ലാമിൻ യമലിന്‍റെ അസിസ്റ്റില്‍ ഡാനി ഓൾമോ മികച്ച ഫിനിഷിങ് നടത്തുകയായിരുന്നു. 10 മിനിറ്റിനുശേഷം മാർക് കസാഡോയുടെ പാസിന് റാഫിൻഹ ലീഡ് ഇരട്ടിയാക്കി. പിന്നാലെ മത്സരം ബാഴ്‌സ പൂർണ നിയന്ത്രണത്തിലായി.
എന്നാല്‍ ജോഫ്രെ സ്‌ട്രൈക്കിലൂടെ എസ്പാൻയോൾ ഏറെക്കുറെ കളിയിൽ തിരിച്ചെത്തി. 31-ാം മിനിറ്റില്‍ അലജാന്‍ഡ്രോ ബാല്‍ഡെയുടെ അസിസ്റ്റില്‍ നിന്ന് ഓള്‍മോ തന്‍റെ രണ്ടാം ഗോളും കണ്ടെത്തിയപ്പോള്‍ സ്കോര്‍ 3-0 എന്നായി.