പാരീസ്: ഒളിമ്പിക്‌സ് ഗുസ്‌തി ഫൈനലിൽ അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന്‍റെ തീരുമാനത്തോട് പ്രതികരിച്ചു ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, ഫോഗട്ട് സഹോദരങ്ങള്‍.
'വിനേഷ്. നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്. നീയെന്നും വിജയിയായിരിക്കും. നീ ഇന്ത്യയുടെ മകൾ മാത്രമല്ല, ഇന്ത്യയുടെ അഭിമാനവുമാണെന്ന് ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
'ഇത് ഇന്ത്യയുടെ മൊത്തം തോൽവിയാണ്. രാജ്യം നിങ്ങളോടൊപ്പമുണ്ട്. ഒരു കളിക്കാരനെന്ന നിലയിൽ അവളുടെ പോരാട്ടത്തിനും സ്‌പിരിറ്റിനും സല്യൂട്ടെന്ന് റിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ ഗുസ്‌തി താരം സാക്ഷി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
തീരുമാനം ഞങ്ങളെ നടുക്കിയിരിക്കുകയാണെന്ന് വിനേഷിന്‍റെ സഹോദരി സംഗീത ഫോഗട്ട് എക്‌സില്‍ എഴുതി. ഓരോ തോൽവിക്ക് ശേഷവും എഴുന്നേറ്റ് വീണ്ടും പോരാടുന്നത് ഞങ്ങൾ കണ്ടു! ഇന്ന് ഞങ്ങൾക്കും നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല, കാരണം നിങ്ങളുടെ തീരുമാനം ഞങ്ങളെ നടുക്കിയിരിക്കുകയാണ്, നിങ്ങളൊരു മികച്ച കളിക്കാരനാണെന്ന് സംഗീത കുറിച്ചു.
ദശലക്ഷക്കണക്കിന് പെൺകുട്ടികള്‍ക്ക് പ്രചോദനവും പ്രതീക്ഷയും വിജയവുമാണെന്ന് വിനേഷെന്ന് സഹോദരി ഋതു ഫോഗട്ട് എക്‌സില്‍ എഴുതി. നിങ്ങളുടെ ഗുസ്‌തി യാത്രയും വെല്ലുവിളികളും നൂറ്റാണ്ടുകളായി ഓർമ്മിക്കപ്പെടും!
നിങ്ങളുടെ പേര് ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടും. നിങ്ങളെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് അവര്‍ കുറിച്ചു.
Also Read:'സ്വപ്‌നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല': വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട് - Vinesh Phogat announces retirement