ന്യൂഡൽഹി: മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരങ്ങൾക്ക് പാരീസ് ഒളിമ്പിക്‌സ് ദുരന്തമായിരുന്നു. ഒളിമ്പിക്‌സില്‍ 118 കായികതാരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യൻ സംഘത്തിന് 470 കോടി രൂപയാണ് വകയിരുത്തിയത്. ബാഡ്‌മിന്‍റണിന് മാത്രം 72.03 കോടി രൂപയാണ് മാറ്റിവച്ചത്. ഒരു കായിക ഇനത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ധനസഹായമാണിത്. കൂടാതെ ഗെയിമിന് 13 ദേശീയ ക്യാമ്പുകളും 81 വിദേശ എക്സ്പോഷർ ടൂറുകളും സംഘടിപ്പിക്കുകയുണ്ടായി.
പാരീസില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നവര്‍ നിരാശയായിരുന്നു സമ്മാനിച്ചത്. സാത്വികും ചിരാഗും ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് മികച്ച ഫോമിലെത്തിയതിന് ശേഷം ആദ്യ ഒളിമ്പിക് മെഡൽ സ്വപ്‌നം ക്വാർട്ടർ ഫൈനലിൽ തകർന്നു. സാഖ്യം ആദ്യ സെറ്റ് ലീഡ് നഷ്ടപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ മലേഷ്യൻ ജോഡികളായ സോ വുയി യിക്-ചിയാ ആരോണിനോട് 21-13, 14-21, 16-21 ന് തോറ്റു. മെഡൽ മത്സരാർത്ഥികളായി കണക്കാക്കപ്പെട്ടി സഖ്യം അവസാന ഘട്ടത്തിൽ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു.