കേരളം

kerala

ETV Bharat / sports

രണ്ടു കൈകളില്ല, നീന്തലിൽ സ്വർണം! അസാധാരണ നേട്ടവുമായി ബ്രസീല്‍ താരം - Brazil swimmer Gabriel Geraldo - BRAZIL SWIMMER GABRIEL GERALDO

നെഞ്ചും രണ്ട് കാലുകളും ഉപയോഗിച്ച് നീന്തിയാണ് ബ്രസീലിന്‍റെ ഗബ്രിയേൽ ജെറാൾഡോ റെക്കോർഡ് സ്ഥാപിച്ചത്.

ഗബ്രിയേൽ ജെറാൾഡോ  പാരീസ് പാരാലിമ്പിക്‌സ്  പാരാലിമ്പിക്‌സ് 2024  ബ്രസീല്‍ നീന്തല്‍ താരം ഗബ്രിയേൽ
File Photo: Gabriel Geraldo dos Santos Araujo (AFP)

By ETV Bharat Sports Team

Published : Sep 4, 2024, 7:21 PM IST

പാരീസ്: പതിനേഴാമത് പാരാലിമ്പിക്‌സില്‍ നീന്തലില്‍ സ്വര്‍ണം സ്വന്തമാക്കി ബ്രസീലിന്‍റെ ഗബ്രിയേൽ ജെറാൾഡോ. ഇരു കൈകളും നഷ്ടപ്പെട്ടപ്പോൾ ജെറാൾഡോ പ്രതീക്ഷ കൈവിട്ടില്ല. നെഞ്ചും രണ്ട് കാലുകളും ഉപയോഗിച്ച് നീന്തി താരം റെക്കോർഡ് സ്ഥാപിച്ചു. എസ്2 പുരുഷന്മാരുടെ 200 മീറ്റർ പ്രിസ്റ്റൈൽ ഇനത്തിൽ ഗബ്രിയേൽ 3:58:92 സെക്കൻഡിൽ ദൂരം താണ്ടിയാണ് സ്വർണം നേടിയത്. പാരീസ് പാരാലിമ്പിക്‌സിൽ താരത്തിന്‍റെ മൂന്നാമത്തെ മെഡലാണിത്. 100 മീറ്റർ ബാക്ക്‌സ്ട്രോക്കിലും 50 മീറ്റർ ബാക്ക്‌സ്ട്രോക്കിലും ഗബ്രിയേൽ നേരത്തെ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ രണ്ട് സ്വർണമടക്കം മൂന്ന് മെഡലുകൾ ഗബ്രിയേൽ നേടിയിട്ടുണ്ട്. പാരാലിമ്പിക്‌സിൽ ആകെ 3 സ്വർണം നേടിയാണ് ഗബ്രിയേൽ ചരിത്രം കുറിച്ചത്. 200 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സാധാരണക്കാരനായ വ്‌ളാഡിമിർ ഡെനിലങ്കോ വെള്ളിയും ചിലിയുടെ ആൽബെർട്ടോ ഡൈസും വെങ്കലവും നേടി.

മെഡൽ നേടിയതിനെക്കുറിച്ച് സംസാരിച്ച ഗബ്രിയേൽ പറഞ്ഞു, "മെഡൽ നേടിയത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. എനിക്ക് ഒരു റോക്കറ്റ് മനുഷ്യനെപ്പോലെ തോന്നുന്നു. റോക്കറ്റ് ഒരിക്കലും പിന്നോട്ട് പോകുന്നില്ല, അത് എല്ലായ്‌പ്പോഴും മുന്നോട്ട് പോകുന്നു. അതുപോലെ, റോക്കറ്റിന് രണ്ട് കൈകളില്ല, താരം പറഞ്ഞു.

രണ്ട് കൈകളില്ലെങ്കിലും മിക്‌സഡ് ഡബിൾസ് അമ്പെയ്ത്ത് മത്സരത്തിൽ വെങ്കലം നേടി ഇന്ത്യയുടെ ശീതൾ നേരത്തെ റെക്കോർഡ് സ്ഥാപിച്ചിരുന്നു.

Also Read:ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തില്‍ രണ്ട് ഇന്ത്യൻ താരങ്ങൾ! ബാബർ അസം പിന്നിലേക്ക് - ICC Test Rankings

ABOUT THE AUTHOR

...view details