ETV Bharat / sports

രഞ്ജിക്കായി അതീവ സുരക്ഷ, തത്സമയ സംപ്രേഷണവുമുണ്ടാകും, കാരണം ഒരേയൊരു കിങ് കോലി - VIRAT KOHLI RETURNS TO RANJI TROPHY

13 വർഷത്തിന് ശേഷം വിരാട് കോലി രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് തിരിച്ചെത്തി.

DELHI VERSUS RAILWAYS  ഇന്ത്യന്‍ നായകന്‍ വിരാട് കോലി  RANJI TROPHY DELHI TEAM  JIOCINEMA
വിരാട് കോലി (PTI)
author img

By ETV Bharat Sports Team

Published : Jan 29, 2025, 1:25 PM IST

ഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡൽഹിയുടെ അവസാന മത്സരത്തിൽ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കുന്നതോടെ മത്സരത്തിന് വിവിഐപി പരിഗണന. സുരക്ഷാ ക്രമീകരങ്ങളിൽ തുടങ്ങി സംപ്രേഷണ കാര്യങ്ങളിൽ വരെ അടിമുടി മാറ്റമാണ് ഒരുക്കിയിരിക്കുന്നത്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ഒരു രഞ്ജി മത്സരം കളിക്കാനെത്തുന്ന കോലിയെ വരവേൽക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് നവീകരണങ്ങൾ പുരോഗമിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന മത്സരത്തിൽ താരം റെയിൽവേസിനെതിരെ കളിക്കും. 2012ൽ ഉത്തർപ്രദേശിനെതിരെ ഗാസിയാബാദിലാണ് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. താരത്തിന്‍റെ അഭിമാനകരമായ രഞ്ജിയിലേക്കുള്ള തിരിച്ചുവരവായ ഡൽഹി -റെയിൽവേസ് മത്സരം ജിയോസിനിമയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

ഇന്നലെ തന്‍റെ ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള പോർഷെയിൽ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തിയ കോലി പരിശീലനത്തിലേര്‍പ്പെട്ടു. താരത്തിന്‍റെ പരിശീലനം കാണാനും ഇന്നലെ ആരാധകരേറെയായിരുന്നു. ഡല്‍ഹിയുടെ നായകസ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് കോലി വ്യക്തമാക്കിയതോടെ യുവതാരം ആയുഷ് ബദോനി തന്നെയാണ് ഡൽഹിയെ നയിക്കുക.

കഴിഞ്ഞ പരമ്പരകളിലെല്ലാം മോശം പ്രകടനം കാഴ്‌ചവച്ച മുതിര്‍ന്ന താരങ്ങളോട് ആഭ്യന്തര മത്സരങ്ങല്‍ കളിക്കാൻ കർശനമായി ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സീനിയർ താരങ്ങളായ രോഹിത് ശര്‍മയും ജഡേജയുമടക്കമുള്ളവർ കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാനിറങ്ങിയിരുന്നു. ഡൽഹിക്കായി രഞ്ജിയില്‍ 23 മത്സരങ്ങൾ കളിച്ച കോലി 50.77 ശരാശരിയിൽ 1574 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ രഞ്ജിയില്‍ അഞ്ച് മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ഡല്‍ഹി നില്‍ക്കുന്നത്.

Also Read: സഞ്ജു, ഷമി, സൂര്യ..! ഇവര്‍ക്കിതെന്തു പറ്റി; ടി20യിൽ ഇന്ത്യയുടെ തോല്‍വി 426 ദിവസങ്ങൾക്ക് ശേഷം - IND VS ENG 3RD T20I

Also Read: ഇനിയെങ്കിലും പച്ച പിടിക്കുമോ..! 2012 ന് ശേഷം രഞ്ജിയില്‍ കളിക്കാന്‍ വിരാട് കോലി - VIRAT KOHLI RETURNS TO RANJI TROPHY

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.