ETV Bharat / international

അനധികൃത കുടിയേറ്റക്കാരെ തടവറയിലാക്കാൻ ട്രംപ്; എല്ലാ രാജ്യക്കാരെയും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപനം - ILLEGAL ALIENS IN GUANTANAMO BAY

30,000 ആളുകളെ പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏർപ്പെടുത്താൻ അധികൃതർക്ക് നിർദേശം

Guantanamo Bay  ഗ്വാണ്ടനാമോ ബേ തടവറ  Worst criminal  US Trump Latest News
US President Donald Trump (PTI)
author img

By PTI

Published : Jan 30, 2025, 8:40 AM IST

വാഷിങ്‌ടണ്‍: അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ബേ തടവറയിൽ പാർപ്പിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കാ‌നൊരുങ്ങി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 30,000 ആളുകളെ പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏർപ്പെടുത്താൻ അധികൃതർക്ക് നിർദേശം നൽകി. അനധികൃത കുടിയേറ്റക്കാരെ മോശം ക്രിമിനൽ (Worst Criminal) എന്നാണ് ട്രംപ് അഭിസംബോധന ചെയ്‌തത്.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിലാണ് പ്രഖ്യാപനം. അമേരിക്കൻ ജനതക്ക് ഭീഷണിയാകുന്ന അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ബേ തടവറയിൽ അടക്കും. എല്ലാ രാജ്യക്കാരെയും വിശ്വസിക്കാൻ കഴിയില്ല. അത്തരം ജനത അമേരിക്കയിലേക്ക് തിരികെ എത്തണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ക്രിമിനൽ റെക്കോഡുള്ളവരെയടക്കം നാടുകടത്താനുള്ള നീക്കം ഇതിനകം തന്നെ ട്രംപ് ആരംഭിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നേരത്തെ അനധികൃത കുടിയേറ്റക്കാരുടെ പേരിൽ യുഎസുമായി ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയുമായും കൊമ്പ് കോർത്തിരുന്നു. കൊളംബിയൻ പൗരന്മാരായ അനധികൃത കുടിയേറ്റക്കാരുമായി യുഎസിൽ നിന്ന് വന്ന രണ്ട് സൈനിക വിമാനങ്ങൾക്ക് കൊളംബിയൻ പ്രസിഡൻ്റ് ഗുസ്‌താവോ പെട്രോ അനുമതി നിഷേധിച്ചതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽ തിരിച്ചയക്കുന്നതും അവരെ യുഎസ് ക്രിമിനലുകളെ പോലെ പരിഗണിക്കുന്നതും അംഗീകരിക്കില്ലെന്ന് പെട്രോ വിമർശിച്ചിരുന്നു. നിലവിലെ ട്രംപിൻ്റെ നീക്കം ലോക രാജ്യങ്ങള്‍ക്കിടയിൽ വീണ്ടും ആശങ്കയുണ്ടാക്കാൻ സാധ്യതയുണ്ട്. കൊടും കുറ്റവാളികളെ താമസിപ്പിക്കുന്ന തടവറയാണ് ഗ്വാണ്ടനാമോ ബേ.

എന്താണ് ഗ്വാണ്ടനാമോ ബേ തടവറ:

ക്യൂബയുടെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള ഉൾക്കടലിനുള്ളിലെ ദ്വീപിൽ സ്ഥിതി ചെയ്യുന്ന തടവറയാണ് ഗ്വാണ്ടനാമോ ബേ. 1991ൽ ഹെയ്‌തി കലാപകാരികളെ തടവിലിടാൻ വേണ്ടി അമേരിക്ക സ്ഥാപിച്ചതാണ് ഈ അതീവ സുരക്ഷാ ജയിൽ. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.

Also Read: ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ നടപടികളുമായി ട്രംപ് മുന്നോട്ട്; 19 വയസില്‍ താഴെയുള്ളവരുടെ ലിംഗ മാറ്റത്തിനുള്ള സഹായം വെട്ടിക്കുറയ്ക്കും - TRUMP ANTI TRANS POLICIES

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.