ഇടുക്കി: ഒമ്പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നല്കി. ഇടുക്കിയിലെ ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ 14കാരനില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് മനസിലായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് (ജനുവരി 30) രാവിലെയാണ് ഒമ്പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകിയത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞ് കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. സ്കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ പോയിരുന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. അവിടെ വച്ചാണ് ഇത്തരത്തില്‍ പീഡനമുണ്ടായതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ ആണ്‍കുട്ടിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ആൺകുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും.
Also Read: പതിനഞ്ചുകാരിയെ അമ്മയുടെ അറിവോടെ മൂന്നാറിലെത്തിച്ച് ബലാൽസംഗം; 25 കാരനും കുട്ടിയുടെ അമ്മയും പിടിയിൽ