കേരളം

kerala

ETV Bharat / sports

ഏകദിന ലോകകപ്പില്‍ കൈവിട്ട ജയത്തിന് 'മധുരപ്രതികാരം'; സൂപ്പര്‍ എട്ടില്‍ ഓസീസിനെ തകര്‍ത്തെറിഞ്ഞ് അഫ്‌ഗാനിസ്ഥാൻ - Afghanistan vs Australia Result - AFGHANISTAN VS AUSTRALIA RESULT

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ 22 റണ്‍സിന്‍റെ ജയം സ്വന്തമാക്കി അഫ്‌ഗാനിസ്ഥാൻ.

അഫ്‌ഗാനിസ്ഥാൻ ഓസ്‌ട്രേലിയ  ടി20 ലോകകപ്പ് 2024  AUS VS AFG  T20 WORLD CUP 2024
AFGHANISTAN CRICKET TEAM (IANS)

By ETV Bharat Kerala Team

Published : Jun 23, 2024, 9:34 AM IST

കിങ്‌സ്‌ടൗണ്‍:ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്‌ഗാനിസ്ഥാൻ. കിങ്‌സ്ടൗണില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിനായിരുന്നു അഫ്‌ഗാന്‍റെ ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 19.2 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഗുല്‍ബാദിൻ നൈബിന്‍റെയും മൂന്ന് വിക്കറ്റെടുത്ത നവീൻ ഉള്‍ ഹഖിന്‍റെയും തകര്‍പ്പൻ പ്രകടനമാണ് അഫ്‌ഗാനിസ്ഥാന് ചരിത്രജയം സമ്മാനിച്ചത്.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ