ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പ് (AFC Asian Cup) കിരീടത്തിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട് ഖത്തർ (Qatar). കലാശപ്പോരാട്ടത്തിൽ ജോർദാനെയാണ് ആതിധേയാരായ ഖത്തർ പരാജയപ്പെടുത്തിയത്. അക്രം അഫീഫ് (Akram Afif) ഹാട്രിക് മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഖത്തർ ജയം പിടിച്ചത് (Jordan vs Qatar AFC Asian Cup Final Result).
പെനാൽറ്റിയിലൂടെയാണ് ഖത്തർ മൂന്ന് ഗോളും ജോർദാൻ വലയിൽ എത്തിച്ചത്. യാസൻ അൽ നെയ്‌മതാണ് (Yazan Al-Naimat) ജോർദാനായി ആശ്വാസഗോൾ കണ്ടെത്തിയത്.
മത്സരത്തിൽ തുടക്കം മുതൽ തന്നെ ഇരു ടീമിനും മികച്ച മുന്നേറ്റങ്ങൾ നടത്താനായി. 22-ാം മിനിറ്റിൽ ആയിരുന്നു ഖത്തർ ആദ്യ ഗോൾ നേടുന്നത്. ജോർദാൻ ബോക്സിൽ അഫീഫ് ഫൗൾ ചെയ്യപ്പെട്ടതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഖത്തർ ലീഡ് പിടിച്ചത്.