ദോഹ :എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ സെമി ലൈനപ്പായി (AFC Asian Cup 2024 Semi Final Schedule). നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തര്‍ (Qatar), സൗത്ത് കൊറിയ (South Korea), ജോര്‍ദാന്‍ (Jordan), ഇറാന്‍ (Iran) ടീമുകളാണ് അവസാന നാലില്‍ ഇടം പിടിച്ചിരിക്കുന്നത്. ഫെബ്രുവരി 6, 7 തീയതികളിലായാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കുന്നത്.
ആറാം തീയതി നടക്കുന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ സൗത്ത് കൊറിയ ജോര്‍ദാനെയാണ് (AFC Asian Cup 1st Semi Final South Korea vs Jordan) നേരിടുന്നത്. നിലവില്‍ ഫിഫ റാങ്കിങ്ങിലെ 23-ാം സ്ഥാനക്കാരാണ് ദക്ഷിണ കൊറിയ (South Korea Fifa Ranking). 87-ാം റാങ്കുകാരാണ് ജോര്‍ദാന്‍ (Jordan Fifa Ranking).
ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സൗത്ത് കൊറിയ പരാജയപ്പെടുത്തിയത് (Australia vs South Korea Result). സൂപ്പര്‍ താരം സണ്‍ ഹ്യൂങ് മിന്‍ (Son Heung Min) മത്സരത്തില്‍ സൗത്ത് കൊറിയക്ക് വേണ്ടി ഒരു ഗോള്‍ നേടിയിരുന്നു. താജികിസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ജോര്‍ദാന്‍ സെമിഫൈനല്‍ യോഗ്യത ഉറപ്പിച്ചത് (Jordan vs Tajikistan Result).
ഖത്തര്‍ ഇറാന്‍ ടീമുകള്‍ തമ്മിലാണ് രണ്ടാം സെമി (Qatar vs Iran Asian Cup Semi Final). ഫിഫ റാങ്കില്‍ നിലവിലെ 58-ാം സ്ഥാനക്കാരാണ് ഖത്തര്‍ (Qatar Fifa Ranking). ലോക റാങ്കിങ്ങില്‍ നിലവില്‍ 21-ാം സ്ഥാനത്താണ് ഇറാനുള്ളത് (Iran Fifa Ranking).
ക്വാര്‍ട്ടര്‍ ഫൈനലിലെ മത്സരത്തില്‍ ജപ്പാന്‍, ഉസ്‌ബകിസ്ഥാന്‍ ടീമുകളെയാണ് ഇറാനും ഖത്തറും പരാജയപ്പെടുത്തിയത്. ജപ്പാനെ 2-1 എന്ന സ്കോറിലായിരുന്നു ഇറാന്‍ വീഴ്‌ത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ഖത്തറിന്‍റെ വിജയം.
Also Read :കിലിയന്‍ എംബാപ്പെയെ കാത്ത് റയല്‍ മാഡ്രിഡ് ; സീസണ്‍ അവസാനത്തോടെ സൂപ്പര്‍ സ്ട്രൈക്കര്‍ പിഎസ്‌ജി വിടുമെന്ന് റിപ്പോര്‍ട്ട്
ഉസ്‌ബകിസ്ഥാന്‍ ഖത്തര്‍ ക്വാര്‍ട്ടര്‍ മത്സരത്തിന്‍റെ നിശ്ചിത സമയത്ത് രണ്ട് ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. തുടര്‍ന്നും അധിക സമയത്തും വിജയഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകള്‍ക്കും സാധിക്കാതെ വന്നതോടെ മത്സരം പെനാല്‍റ്റിയിലേക്ക് കടന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഖത്തര്‍ മൂന്ന് പ്രാവശ്യം ലക്ഷ്യം കണ്ടപ്പോള്‍ ഉസ്‌ബകിസ്ഥാന് രണ്ട് അവസരങ്ങള്‍ മാത്രമായിരുന്നു ഗോളാക്കി മാറ്റാനായത്.