ഹൈദരാബാദ്: മഹാരാഷ്ട്ര സർക്കാരിൽ നിന്ന് മകന് ലഭിച്ച സമ്മാനത്തുകയിലും ആനുകൂല്യങ്ങളിലും നിരാശ പ്രകടിപ്പിച്ച് ഷൂട്ടർ സ്വപ്‌നിൽ കുശാലെയുടെ പിതാവ് സുരേഷ് കുസാലെ. പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിങില്‍ വെങ്കല മെഡല്‍ ജേതാവാണ് സ്വപ്‌നില്‍ കുശാലെ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ വെങ്കലം നേടി പാരീസിൽ ഇന്ത്യയുടെ അഞ്ച് വ്യക്തിഗത മെഡൽ ജേതാക്കളിൽ ഒരാളാണ് മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശിയായ സ്വപ്‌നില്‍.
മകന് സമ്മാനത്തുകയായി രണ്ടുകോടി രൂപ നല്‍കിയാല്‍ പോരെന്നും അഞ്ച് കോടി രൂപ ലഭിക്കണമെന്നും സുരേഷ് പറഞ്ഞു. പൂനെയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡല്‍ നേടിയ താരങ്ങള്‍ക്ക് അഞ്ചുകോടി രൂപയാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയത്. ഹരിയാനയെ മാതൃകയാക്കണമെന്നും സുരേഷ് പറഞ്ഞു. കൂടാതെ പൂനെയിലെ ബാലേവാഡി സ്‌പോർട്‌സ് സ്റ്റേഡിയത്തിന് സമീപത്ത് ഒരു ഫ്ലാറ്റു വേണം, അത് സ്വപ്‌നിലിന് പരിശീലനത്തിനായി എളുപ്പത്തിൽ യാത്ര ചെയ്യാന്‍ പറ്റും. 50 മീറ്റർ ത്രീ പൊസിഷൻ റൈഫിൾ ഷൂട്ടിങ് അരീനയ്ക്ക് സ്വപ്‌നിലിന്‍റെ പേര് നൽകണമെന്നും സുരേഷ് കൂട്ടിചേര്‍ത്തു.