പത്തനംതിട്ട: കുമ്പഴ തിരുവല്ല റോഡിൽ ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വാരിയാപുരം ജംഷന് സമീപം ചിറക്കാല റേഷൻ പടിയിലാണ് ഇന്ന് രാവിലെ 9.15 ഓടെ അപകടം ഉണ്ടായത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിളാണ് അപകടത്തിൽപെട്ടത്. പമ്പാ ഫാസ്റ്റുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ബസിനടിയിൽ അകപ്പെടുകയായിരുന്നു. അപകടത്തിൽ പെട്ടയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read Also: മുത്തശ്ശിയെ നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസ്; പേരക്കുട്ടികൾക്ക് ജീവപര്യന്തം