തൃശൂര്‍: മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കണ്ടെത്തിയ കാട്ടാനയുടെ ആരോഗ്യനിലയിൽ ആശങ്ക. ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആനയുടെ മസ്‌തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. ആന ശ്വാസം എടുക്കുമ്പോൾ മുറിവിൽ നിന്ന് പഴുപ്പ് പുറത്തേക്ക് വരികയാണ്. ആനയ്ക്ക് ശാരീരിക അവശതകളുണ്ടെന്ന് വന്യജീവി സംരക്ഷക പ്രവർത്തകർ പറയുന്നു.
എന്നാൽ ആനയുടെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുമ്പോഴും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് വനംവകുപ്പ് വാദം. ആനയ്ക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് വനംവകുപ്പ് പറയുന്നത്.
Also Read: വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് ആദിവാസി സ്‌ത്രീക്ക് ദാരുണാന്ത്യം