ETV Bharat / state

മദ്യക്കമ്പനി വിവാദത്തിനു പിന്നിൽ ഒരു നല്ല കാര്യവും നടക്കരുതെന്ന വാശി: മന്ത്രി എം.ബി.രാജേഷ് - LIQUOR COMPANY CONTROVERSY

എല്ലാ നടപടിക്രമങ്ങളും സുതാര്യമായി പൂർത്തിയാക്കിയതിന് ശേഷമാണ് കഞ്ചിക്കോട്ട് മദ്യക്കമ്പനി തുടങ്ങാൻ പ്രാഥമികാനുമതി നൽകിയത് എന്ന് മന്ത്രി.

MINISTER MB RAJESH  EXCISE POLICY  KANJIKKODU LIQUOR COMPANY  V D SATHEESAN
Minister MB Rajesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 19, 2025, 11:48 AM IST

പാലക്കാട്: മദ്യക്കമ്പനി വിവാദത്തിനു പിന്നിൽ കേരളത്തിൽ നല്ല കാര്യങ്ങളൊന്നും നടക്കരുത് എന്ന വാശിയാണെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. എല്ലാ നടപടിക്രമങ്ങളും സുതാര്യമായി പൂർത്തിയാക്കിയതിന് ശേഷമാണ് കഞ്ചിക്കോട്ട് മദ്യക്കമ്പനി തുടങ്ങാൻ പ്രാഥമികാനുമതി നൽകിയത് എന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മദ്യക്കമ്പനിയിൽ നിന്ന് എത്ര കിട്ടി എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. കോൺഗ്രസിൻ്റെ സംസ്‌കാരമാണ് വി.ഡി.സതീശൻ കാണിക്കുന്നത്. ഒന്നും കിട്ടാതെ ആർക്കും ഒന്നും ചെയത് കൊടുക്കുന്ന ശീലം കോൺഗ്രസുകാർക്കില്ല. കേരളത്തിൽ ഒന്നും നടക്കരുത് എന്ന വാശിയിലാണ് യു.ഡി.എഫ്. എല്ലാ വികസന പ്രവർത്തനങ്ങളിലും അവർക്ക് ഇതേ നിലപാടായിരുന്നു.

മദ്യക്കമ്പനി വിവാദത്തിനു പിന്നിൽ ഒരു നല്ല കാര്യവും നടക്കരുതെന്ന വാശി: മന്ത്രി എം.ബി.രാജേഷ് (ETV Bharat)

പ്രതിപക്ഷ നേതാവ് ആരാണെന്ന് തെളിയിക്കാനുള്ള മത്സരത്തിലാണ് ചെന്നിത്തലയും സതീശനും. ജലചൂഷണം നടത്തുന്ന കമ്പനിയെ കൊണ്ടുവരാൻ പ്രത്യേക താൽപര്യമെടുക്കുന്നു എന്നാണ് ആരോപണം. കമ്പനിയുമായി ഉണ്ടാക്കിയ ധാരണാ പത്രം പരിശോധിച്ചാൽ അത് മനസ്സിലാവും. സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനേ കമ്പനിക്ക് അനുമതി നൽകിയിട്ടുള്ളൂ. പ്രതിപക്ഷം എതിർക്കട്ടെ. വിവാദങ്ങൾ ഉണ്ടാവട്ടെ. എന്നാണ് സത്യമെന്ന് ജനങ്ങൾക്ക് മനസ്സിലാവും. നിയമസഭയിൽ എല്ലാ ആരോപണങ്ങൾക്കും കൃത്യമായി മറുപടി പറയും- എം.ബി.രാജേഷ് പറഞ്ഞു.

Also Read: മഞ്ഞക്കുറ്റി പിഴുതെറിഞ്ഞപോലെ മദ്യ ഫാക്‌ടറിയെയും തൂത്തെറിയുമെന്ന് കെ സുധാകരന്‍റെ മുന്നറിയിപ്പ്; എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കയ്യിട്ടുവാരുന്നെന്ന് ആരോപണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.