ETV Bharat / bharat

സഞ്ചരിക്കാൻ എസി വാഹനം, കിടക്കാൻ എസി റൂം, ലോകത്തെ ഏറ്റവും നീളം കൂടിയ പോത്തിനെ കാണാൻ ഓടിയെത്തി ജനം, വില കേട്ട് ഞെട്ടേണ്ട...!! - AAMDAR BUFFALO WORTH 25 CRORE

ഭീമ അഗ്രികൾച്ചറൽ എക്‌സിബിഷനിലാണ് നാല് വയസ്‌ പ്രായമുള്ള ഭീമൻ പോത്തായ 'ആംദാർ' താരമായത്.

WORLDS TALLEST BUFFALO  BHIMA AGRICULTURE EXHIBITION  BUFFALO WORTH RS 25 CRORE  WORLDS TALLEST BUFFALO IN KOLHAPUR
Aamdar (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 23, 2025, 10:07 AM IST

മുംബൈ: 'ഭീമ അഗ്രികൾച്ചറൽ എക്‌സിബിഷനി'ല്‍ വൈറലായി ലോകത്തെ ഏറ്റവും ഉയരം കൂടിയ പോത്ത്. മഹാരാഷ്‌ട്രയിലെ കോഹ്‌ലാപ്പൂരില്‍ നടന്ന എക്‌സിബിഷനിലെ 'ആംദാർ' എന്ന പോത്ത് വൈറലായത്. പരിപാടിക്ക് എത്തിയ ജനം ആംദാറിനെ കാണാൻ തടിച്ചുകൂടി. വെറും നാല് വയസാണ് പ്രായം. ഒന്നര ടണ്ണിലധികം ഭാരം വരും. രാജ്യത്തെവിടെ സഞ്ചരിക്കണെമെങ്കിലും ആംദാറിന് എസി വാഹനം നിർബന്ധമാണ്. എസി റൂമും ഒരുക്കിയിട്ടുണ്ട്. 25 കോടിയാണ് ആംദാറിന്‍റെ വില.

കഴിഞ്ഞ 17 വർഷമായി കോഹ്‌ലാപ്പൂർ മെറി വെതർ ഗ്രൗണ്ടിൽ 'ഭീമ അഗ്രികൾച്ചറൽ എക്‌സിബിഷൻ' നടന്നു വരുന്നു. രാജ്യസഭാ എംപി ധനഞ്ജയ് മഹാദികിൻ്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. എപ്പോഴും ഈ പ്രദർശനത്തിൻ്റെ പ്രധാന ആകർഷണമായി വരുന്നത് അത്യാധുനിക സാങ്കേതികവിദ്യയും പുതുതായി വികസിപ്പിച്ച വിത്തുകളും വളർത്തുമൃഗങ്ങളുമാണ്. എന്നാൽ ഈ വർഷം ആകർഷണമായത് ആംദാറാണ്.

ഭീമ അഗ്രികൾച്ചറൽ എക്‌സിബിഷനിലെത്തിയ ആംദാർ. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹരിയാന പാനിപ്പത്ത് ജില്ലയിലെ എംഎൽഎ നരേന്ദ്ര സിംഗിൻ്റെയാണ് ആംദാറെന്ന ഈ പോത്ത്. 1500 കിലോഗ്രാം ഭാരവും 14 അടി നീളവും അഞ്ചര അടി ഉയരവുമുണ്ട്. അതിനാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോത്താണിതെന്ന് എംഎൽഎ നരേന്ദ്ര സിങ് അവകാശപ്പെടുന്നു. നരേന്ദ്ര സിങ് തൻ്റെ ആംദാറിനെക്കുറിച്ച് പറഞ്ഞുതുടങ്ങി.

'ഇവനെ പരിപാലിക്കുന്നതിന് രണ്ട് പേരാണുള്ളത്. ആംദാറിൻ്റെ ശരീരം മസാജ് ചെയ്യാൻ ഒരാളും കാലിത്തീറ്റ നൽകാനും പരിപാലനത്തിനുമായി മറ്റൊരാളുമാണുള്ളത്. 20 ലിറ്റർ പാലും 50 കിലോ തീറ്റയുമാണ് ദിവസേന നൽകുന്നത്. ഒരു ദിവസത്തെ ഭക്ഷണത്തിന് തന്നെ ഒരു ലക്ഷം രൂപ ചെലവ് വരും. പോത്തിനെ ദിവസേന മൂന്ന് നേരം കുളിപ്പിക്കുകയും എ സിയുള്ള മുറിയിലുമാണ് പാർപ്പിച്ചിരിക്കുന്നതും'. എംഎൽഎ പറഞ്ഞു. ഏഴ് തവണ ലോക ചാമ്പ്യനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: 28 ദമ്പതികളുടെ സമൂഹ വിവാഹം ആസൂത്രണം ചെയ്‌ത ശേഷം 'ഒളിച്ചോടി' സംഘാടകര്‍; വിവാഹം നടത്തി പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.