വാലന്‍റൈൻസ് വീക്കിലെ ഏഴാം ദിവസം, ഫെബ്രുവരി 13 'കിസ് ഡേ' ആഘോഷമാണ്. ഏറെ ആവേശത്തോടെയും ആർദ്രതയോടെയുമാണ് ദമ്പതികളും പ്രണയിക്കുന്നവരും ഈ ദിവസം ആഘോഷിക്കുന്നത്. ഇപ്പോഴിതാ ചലച്ചിത്ര ലോകത്തെ ക്യൂട്ട് കപ്പിൾസിന്‍റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പങ്കാളിക്ക് ചുടുചുംബനം നൽകുന്ന താരങ്ങളുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.