ജറുസലേം: അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അധികാരം ചോദ്യം ചെയ്‌ത് ഇസ്രയേൽ ഭരണകൂടം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റുനുമെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റുകൾ ഇസ്രയേൽ തള്ളി. കോടതി നടപടികൾ നിരാകരിക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്‌തമാക്കി. ഇസ്രയേലിനെതിരെ ഐസിസി പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നു എന്നും നെതന്യാഹു സമൂഹമാധ്യമമായ എക്‌സിലൂടെ ആരോപിച്ചു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമുമായി കൂടിക്കാഴ്‌ച നടത്തിയതായും, ഐസിസിക്കും അതിനോട് സഹകരിക്കുന്ന രാജ്യങ്ങൾക്കുമെതിരെ യുഎസ് കോൺഗ്രസിൽ ചര്‍ച്ച നടക്കുകയാണ് എന്ന് സെനറ്റര്‍ അറിയിച്ചതായും പോസ്‌റ്റില്‍ പറയുന്നു.
The State of Israel denies the authority of the International Criminal Court (ICC) in The Hague and the legitimacy of the arrest warrants that have been issued against the Prime Minister and the former Defense Minister.
— Prime Minister of Israel (@IsraeliPM) November 27, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമാന്തരമായി, അറസ്‌റ്റ് വാറണ്ട് നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ആവശ്യവുമായി ഐസിസിയില്‍ അപ്പീൽ നൽകുമെന്നും ഇസ്രയേല്‍ അറിയിച്ചു. അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള തീരുമാനം അടിസ്ഥാനരഹിതവും വസ്‌തുതാപരമോ നിയമപരമോ ആയി അടിസ്ഥാനങ്ങളില്ലാത്തതാണെന്നും ഇസ്രായേലിന്‍റെ അപ്പീൽ നോട്ടീസില്‍ വിശദീകരിക്കുന്നതായി പോസ്‌റ്റില്‍ പറയുന്നു. അപ്പീൽ ഐസിസി നിരസിക്കുകയാണെങ്കിൽ ഇസ്രയേലിനെതിരെ എത്ര പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ലോകം അറിയുമെന്നും ഇസ്രയേല്‍ പറയുന്നു.
യുദ്ധകുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ആരോപിച്ചാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനുമെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി ഐസിസിയുടെ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള കോടതിയുടെ തീരുമാനം അടിസ്ഥാനപരമായി നിരസിക്കുന്നതായും പിയറി വ്യക്തമാക്കിയിരുന്നു.
Also Read: ലെബനനിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേൽ; ഹിസ്ബുള്ളയ്ക്ക് താക്കീതുമായി നെതന്യാഹു