ETV Bharat / entertainment

കൊച്ചിക്ക് ആവേശം പകർന്ന് അല്ലു അർജുൻ; ഒഴുകിയെത്തിയത് ജനസാഗരം, ആരാധകര്‍ക്ക് നന്ദി അറിയിച്ച് താരം - ALLU ARJUN KOCHI EVENT UPDATES

നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ താരത്തിന് വൻ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ഇതിന് പിന്നാലെ ആരാധകരുടെ പിന്തുണയ്‌ക്ക് താരം നന്ദി അറിയിക്കുകയും ചെയ്‌തു. മലയാളികൾ തനിക്ക് നൽകുന്ന പിന്തുണയ്ക്കും സ്നേഹത്തിനും താരം നന്ദിയും രേഖപ്പെടുത്തി.

ALLU ARJUN KOCHI EVENT UPDATES  PUSHPA 2 PROMOTION  ALLU ARJUN FANS HUGE WELCOME  അല്ലു അര്‍ജുൻ കൊച്ചിയില്‍
Allu Arjun (Etv Bharat)
author img

By ETV Bharat Entertainment Team

Published : Nov 27, 2024, 11:11 PM IST

Updated : Nov 28, 2024, 9:32 AM IST

കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'പുഷ്‌പ 2: ദ റൂൾ' ഡിസംബർ അഞ്ചിന് തിയേറ്ററിലെത്താനിരിക്കെ സിനിമാ പ്രമോഷനായി അല്ലു അർജുൻ കൊച്ചിയിലെത്തിയപ്പോള്‍ സ്വീകരിച്ചത് ജനസാഗരം. ഗ്രാൻഡ് ഹയാത്തിൽ ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ താരത്തിന് വൻ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ഇതിന് പിന്നാലെ ആരാധകരുടെ പിന്തുണയ്‌ക്ക് താരം നന്ദി അറിയിക്കുകയും ചെയ്‌തു.

മലയാളികൾ തനിക്ക് നൽകുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ച താരം പുഷ്‌പ 2 മലയാളികൾ സ്നേഹത്തോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഈ ചിത്രത്തിന് മലയാളവുമായുളള ബന്ധത്തെ കുറിച്ചും താരം വാചാലനായി. ആരാധകരുടെ ആർപ്പുവിളികൾക്കിടയിൽ പുഷ്‌പ 2 ലെ തന്‍റെ ചില ആക്ഷനുകളും ഡയലോഗുകളും ആരാധകർക്കായി പങ്കുവച്ചു.

അല്ലു അര്‍ജുൻ കൊച്ചിയില്‍ എത്തിയപ്പോള്‍ (ETV Bharat)

വൻ ഹിറ്റായ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്‌പ 2: ദ റൂൾ' സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് മലയാളികളും കാത്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രമായിരിക്കും പുഷ്‌പ എന്നാണ് സൂചന.

സുകുമാർ സംവിധാനം ചെയ്‌ത 'പുഷ്‌പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്‌പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ പുതിയ ചരിത്രം സൃഷ്‌ടിക്കുമെന്നാണ് താരങ്ങളും അണിയറ പ്രവർആകരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുഷ്‌പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റര്‍ടെയ്‌ന്‍റ്‌മെന്‍റ്‌സാണ്.

Last Updated : Nov 28, 2024, 9:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.