മഞ്ഞ് പെയ്‌ത് ലഡാക്ക്; ഇളം വെയിലേറ്റ് തിളങ്ങി മലനിരകള്‍, മനോഹരമായ ചിത്രങ്ങള്‍ - SNOWFALL IN LADAKH
ശൈത്യകാലത്തിന്‍റെ വരവറിയിച്ച് ലഡാക്കില്‍ മഞ്ഞ് വീഴ്‌ച തുടങ്ങി. ലഡാക്കിലെ ലേയിലാണ് മഞ്ഞ് വീഴ്‌ച തുടങ്ങിയത്. മേഖലയിലെ മരങ്ങളിലും മലമടക്കുകളിലും മഞ്ഞിന്‍ പാളികള്‍ രൂപപ്പെട്ടു. ഉദിച്ചുയരുന്ന സൂര്യന്‍റെ വെള്ളിവെളിച്ചമേറ്റ് മഞ്ഞിന്‍ പാളികള്‍ തിളങ്ങുന്ന കാഴ്‌ച അതിസുന്ദരമാണ്. സീസണ്‍ ആരംഭിച്ചാല്‍ ഇവിടേക്കുള്ള സഞ്ചാരികളുടെ തിരക്കേറും. (ETV Bharat)
Published : Oct 14, 2024, 12:44 PM IST