തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയോഗിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയിലേക്കും ഡിജിറ്റൽ സർവകലാശാലയിലേക്കുമാണ് വൈസ് ചാൻസലർമാരെ നിയമിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എറണാകുളം ശാസ്‌ത്ര സാങ്കേതിക സർവകലാശാല ഷിപ്പ് ടെക്‌നോളജി വിഭാഗം പ്രൊഫസർ കെ ശിവപ്രസാദിനെയാണ് സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിച്ചത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ സീനിയർ ജോയിൻ്റ് ഡയറക്‌ടർ (റിട്ട.) സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിച്ചു. ഇവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് ഗവർണർ പറഞ്ഞു.
സർക്കാർ പാനൽ വെട്ടിയാണ് സ്വന്തം നിലയ്ക്ക് ഗവർണർ വിസിയെ നിയമിച്ചത്. കൊച്ചിൻ ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിലെ മുൻ വിസി സജി ഗോപിനാഥ് സ്ഥാനമൊഴിഞ്ഞ് ഒരു മാസം തികയുന്ന ദിവസമാണ് പുതിയ വിസിയെ നിയമിച്ചത്. വിസി നിയമനത്തിൽ സർക്കാർ ഇടപെടാൻ പാടില്ലെന്ന സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ തീരുമാനം.
ഡിജിറ്റൽ സർവകലാശാലയിലേക്ക് നിയമിച്ച സിസാ തോമസ് മുൻപ് നടപടി നേരിട്ട കെടിയു വിസിയാണ്. സാങ്കേതിക വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്‌ടറായി വിരമിച്ച സിസയുടെ ആനുകൂല്യങ്ങൾ തടഞ്ഞതടക്കം നേരത്തെ വിവാദമായിരുന്നു.
Also Read: 108 ആംബുലന്‍സിലേക്ക് സംസ്ഥനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം