കേരളം

kerala

ETV Bharat / photos

ഹാപ്പി റോസ് ഡേ : വെറും പൂവല്ല, ഓരോ നിറത്തിനും അർഥങ്ങളുണ്ട് - Rose Day celebration

'റോസ് ഡേ'യോടെയാണ് വാലൻ്റൈൻസ് വീക്ക് ആരംഭിക്കുന്നത്. ഫെബ്രുവരി 14 വരെയുള്ള ഓരോ ദിവസത്തിനും പ്രത്യേകതയുണ്ട്. പ്രണയത്തിന്‍റെ പ്രതീകമായ ചുവന്ന റോസാ പുഷ്‌പത്തെ ഓർമിപ്പിക്കുന്നതാണ് റോസ് ഡേ. കമിതാക്കൾ അവയെ സ്‌നേഹത്തിൻ്റെയും ആരാധനയുടെയും സന്ദേശങ്ങളായി ഉപയോഗിക്കുന്നു. എന്നാൽ റോസാപ്പൂവിന്‍റെ ഓരോ നിറത്തിനും വ്യത്യസ്‌മായ അർഥങ്ങളുണ്ടെന്ന് അറിയാമോ? പ്രണയിക്കുന്നവർ മാത്രമല്ല ഈ ദിനം ആഘോഷിക്കുക. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, മാതാപിതാക്കൾ, പ്രിയപ്പെട്ടവർ അങ്ങനെ ആർക്കൊപ്പവും റോസ് ഡേ ആഘോഷിക്കാം.

By ETV Bharat Kerala Team

Published : Feb 8, 2024, 5:17 PM IST

ചുവന്ന റോസാപ്പൂക്കൾ - തീവ്രമായ സ്‌നേഹത്തെ കാണിക്കുന്ന പൂക്കളാണിവ. അഗാധമായ പ്രണയത്തെയും പ്രതിബദ്ധതയെയും ഇവ പ്രതിനിധീകരിക്കുന്നു, അതുകൊണ്ടുതന്നെ വാലന്‍റൈൻസ് ഡേയിലെ അനുയോജ്യമായ സമ്മാനമായാണ് റെഡ് റോസിനെ കണക്കാക്കുന്നത്
വെളുത്ത റോസാപ്പൂക്കൾ - വിശുദ്ധി, നിഷ്‌കളങ്കത, ഒരു പുതിയ തുടക്കം...വെളുത്ത റോസാപ്പൂക്കൾ ഇവയെല്ലാമാണ് അർഥമാക്കുന്നത്. ബന്ധങ്ങളിലെ ആത്മാർഥതയെയും സത്യസന്ധതയെയും ഈ നിറത്തിലുള്ള റോസാപ്പൂക്കൾ പ്രതിനിധീകരിക്കുന്നു. വിവാഹങ്ങൾക്കും വാർഷികങ്ങൾക്കും ഇവ സമ്മാനമായി നൽകാറുണ്ട്
പിങ്ക് റോസാപ്പൂക്കൾ - ആരാധന, ദയ എന്നിവയെ പ്രതീകപ്പെടുത്തുന്നതാണ് പിങ്ക് റോസാപ്പൂക്കൾ. അവ വാത്സല്യത്തെയും ബഹുമാനത്തെയും കാണിക്കുന്നു
ഓറഞ്ച് റോസാപ്പൂക്കൾ - ബന്ധങ്ങളിലെ പാഷനും ആവേശവും വൈകാരികതയും പ്രസരിപ്പിക്കുന്നതാണ് ഓറഞ്ച് റോസാപ്പൂക്കൾ. പരസ്‌പരമുള്ള വാത്സല്യവും ആഗ്രഹവും പ്രകടിപ്പിക്കുന്നതിന് ഈ പൂക്കളെ ഉപയോഗിക്കാറുണ്ട്
മഞ്ഞ റോസാപ്പൂക്കൾ - സൗഹൃദം, ഉത്സാഹം, ഊഷ്‌മളത എന്നിവയെയാണ് മഞ്ഞ റോസാപ്പൂക്കൾ പ്രതീകവത്‌കരി ക്കുന്നത്. ആഴമേറിയ പ്രണയവും സൗഹൃദവും ആഘോഷിക്കാൻ കമിതാക്കളും സുഹൃത്തുക്കളും ഈ നിറത്തിലുള്ള പൂക്കൾ പരസ്‌പരം കൈമാറുന്നു.
ലാവെൻഡർ റോസാപ്പൂക്കൾ - ആദ്യ കാഴ്‌ചയിൽ തന്നെ മാന്ത്രികതയും ജിജ്ഞാസയും സ്‌നേഹവും ഉണർത്തുന്നതാണ് ലാവെൻഡർ നിറത്തിലുള്ള റോസാപ്പൂക്കൾ. ഒരാളോടുള്ള അഭിനിവേശം പ്രകടിപ്പിക്കുന്നതിനോ പ്രശംസിക്കുന്നതിനോ ഉള്ള ഏറ്റവും നല്ല തെരഞ്ഞെടുപ്പാണ് ഈ പൂക്കൾ

ABOUT THE AUTHOR

...view details