കേരളം

kerala

ETV Bharat / photos

മഞ്ഞിന്‍റെ മേലങ്കിയണിഞ്ഞ് കശ്‌മീർ; നയനമനോഹരം ഈ കാഴ്‌ചകൾ - കശ്‌മീർ മഞ്ഞുവീഴ്‌ച

കശ്‌മീര്‍ കുന്നുകൾ മഞ്ഞ്‌ പുതച്ചുകഴിഞ്ഞു. രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്‌ക്ക് ശേഷമാണ് കശ്‌മീരില്‍ മഞ്ഞുവീഴ്‌ച തുടങ്ങിയത്. ഡിസംബര്‍, ജനുവരി മാസങ്ങളിലുണ്ടാകേണ്ട മഞ്ഞുവീഴ്‌ച ഫെബ്രുവരി ആദ്യ വാരത്തിലാണ് ആരംഭിച്ചത്. സീസണിലെ ആദ്യത്തെ വലിയ മഞ്ഞുവീഴ്‌ചയെ സ്വാഗതം ചെയ്യുകയാണ് സഞ്ചാരികൾ. മരങ്ങളും ചെടികളും റോഡുകളുമെല്ലാം മഞ്ഞിൽ മൂടിയ നിലയിലാണ്. ചുറ്റിലും തൂവെള്ള നിറം മാത്രം. മഞ്ഞ് പുതച്ചു കിടക്കുന്ന കശ്‌മീരിന്‍റെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

By ETV Bharat Kerala Team

Published : Feb 4, 2024, 6:19 PM IST

Updated : Feb 4, 2024, 6:46 PM IST

വെണ്മ പുതച്ച് കശ്‌മീർ
മഞ്ഞുടുപ്പണിഞ്ഞ് റോഡുകളും ചെടികളും
അലിഞ്ഞുപോകും എന്നറിഞ്ഞിട്ടും കാൽപ്പാടുകൾ അവശേഷിപ്പിക്കാന്‍ ആഗ്രഹിച്ച് ഇവിടെ നടന്നകലുകയാണ് മനുഷ്യൻ
സഞ്ചാരികളുടെ മനം കവരുന്ന 'ഭൂമിയിലെ സ്വർഗം'
കാലം തെറ്റിയെത്തിയ മഞ്ഞുവീഴ്‌ച ആസ്വദിച്ച് കശ്‌മീർ
കശ്‌മീരിന്‍റെ കാലാതീതമായ സൗന്ദര്യം നുകർന്ന് സഞ്ചാരികൾ
മഞ്ഞുവീഴ്‌ച തുടങ്ങിയത് ഫെബ്രുവരി ആദ്യ വാരത്തിൽ
മഞ്ഞിന്‍റെ നിശബ്‌ദതയിൽ, കശ്‌മീർ അതിന്‍റെ സൗന്ദര്യം വെളിപ്പെടുത്തുമ്പോൾ
കശ്‌മീര്‍ താഴ്‌വാരയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധന
ഓരോ മഞ്ഞിന്‍ കണവും പറയുന്നത് കശ്‌മീരിന്‍റെ ശൈത്യകാല വിസ്‌മയങ്ങള്‍
Last Updated : Feb 4, 2024, 6:46 PM IST

ABOUT THE AUTHOR

...view details